HOME
DETAILS

മണിക്ക് എഴുന്നേല്‍ക്കണം; കുടുംബത്തിനു വേണ്ടി

  
backup
May 05 2017 | 06:05 AM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82

മീനങ്ങാടി: അപകടം മൂലം കിടപ്പിലായ അവസ്ഥയില്‍ നിന്നു മോചനം നേടാന്‍ ഉദാരമതികളുടെ സഹായംതേടുകയാണ് മണി എന്ന യുവാവ്. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന കാക്കവയല്‍ കുട്ടിരായിന്‍ പാലം ശ്രീപുരം വീട്ടില്‍ എസ് മണികണ്ഠന്റെ ജീവിതം തകര്‍ത്തത് തമിഴ്‌നാട് ഇളുപ്പൂരിലുള്ള ഭാര്യ വീട്ടിലേക്കുള്ള യാത്രാമധ്യേ ഓട്ടോ മറിഞ്ഞുണ്ടായ അപകടമാണ്. ഗുരുതര പരുക്കേറ്റ മണികണ്ഠന് വിദഗ്ധ ചികിത്സയുടെ അഭാവമാണ് വിനയായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിനുണ്ടായ അപകടത്തില്‍ നട്ടെല്ലിനും കഴുത്തിനും ഗുരുതര പരുക്കേറ്റ മണികണ്ഠനെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസത്തോളം ചികില്‍സിച്ചെങ്കിലും വേദനയും ചലിക്കാന്‍ കഴിയാത്ത അവസ്ഥയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കെത്തിച്ചു. ഇതോടെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സ മതിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു. ഇവിടെ നിന്നു ലഭിച്ച ചികിത്സയാണ് അല്‍പമെങ്കിലും ആശ്വാസമായതെന്ന് മണിയുടെ അമ്മ വല്ലിയമ്മ പറയുന്നു. ഈ കിടപ്പില്‍ നിന്നു മണി ജീവിതത്തിലേക്ക് തിരിച്ചു വരണമെങ്കില്‍ ലക്ഷങ്ങള്‍ വേണമെങ്കിലും ദേശീയപാതയോരത്തെ പുറമ്പോക്കില്‍ താമസിക്കുന്ന മണിക്കും കുടുംബത്തിനും നിത്യവൃത്തിക്ക് തന്നെ മാര്‍ഗമില്ലാത്ത അവസ്ഥയാണ്. ഭാര്യ പ്രിയ, മൂന്നു വയസുകാരിയായ മകള്‍ ഹര്‍ഷിനി, നാലുമാസം പ്രായമുള്ള മകന്‍ ഹര്‍ഷന്‍ എന്നിവരടങ്ങിയ കുടുംബത്തിന്റെ നിത്യചെലവിനായി വയ്യായ്മയിലും കൂലിപ്പണിക്കു പോവുകയാണ് അമ്മ വല്ലിയമ്മ. തുടര്‍ച്ചയായ കിടപ്പുകാരണം മണിയുടെ ശരീരത്തില്‍ മുറിവുകളുമുണ്ടായിട്ടുണ്ട്. കിടപ്പില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്ന അവസ്ഥയില്‍ നിന്നു മാറി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനെങ്കിലും കിടക്കയില്‍ നിന്നും ഒന്നെഴുന്നേല്‍ക്കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ മണികണ്ഠനുള്ളത്. ഇതിന് ഉദാരമതികളുടെ സഹായം തന്നെത്തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് മണിയും കുടുംബവും. സഹായങ്ങള്‍ സ്വീകരിക്കാനായി മീനങ്ങാടി ഫെഡറല്‍ ബാങ്കിലെ മണിയുടെ പേരില്‍ 17710100046403 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്. എഫ്.ഡി.ആര്‍.എല്‍0001771 എന്നതാണ് മീനങ്ങാടി ഫെഡറല്‍ ബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  9 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  9 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  9 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  9 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  9 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  9 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  9 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  9 days ago