കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം. ജയലക്ഷ്മി നിര്യാതയായി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം. ജയലക്ഷ്മി (65) നിര്യാതയായി. കരള്‍രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 1999-2000 കാലയളവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തുടര്‍ന്നുവന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. നേരത്തെ ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. പള്ളിക്കുന്ന് ചാക്കാട്ടെപീടികയിലെ അവിനാഷ് വീട്ടിലെത്തിച്ച മൃതദേഹം നാളെ രാവിലെ 8.30ന് സി.പി.എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 9.30 ഓടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിനു കൈമാറാനായി കൊണ്ടുപോകും.
മരണാനന്തരം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനു നല്‍കണമെന്ന് ജയലക്ഷ്മി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജി. മണിയനാണ് ഭര്‍ത്താവ്. മകന്: അജിത്ത് (സിനിമാനാടക പ്രവര്ത്തകന്). മരുമകള്‍: സംഗീത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."