കഴക്കൂട്ടത്ത് പാസഞ്ചര്‍ ട്രെയിനിന് നേരെ കല്ലേറ്; രണ്ട് പേര്‍ക്ക് പരുക്ക്
കഠിനംകുളം: തിരുവനന്തപുരം കൊല്ലം പാസഞ്ചര്‍ ട്രെയിന്‍ നേരെ കഴക്കൂട്ടത്ത് വച്ചുണ്ടായ കല്ലേറില്‍ രണ്ട് യാത്രക്കാരന് പരുക്കേറ്റു. കംപാര്‍ട്ടുമെന്റിന്റെ വശത്ത് ഇരിക്കുകയായിരുന്ന കൊല്ലം ഇരവിപുരം സ്വദേശിയായ ജയസൂര്യ, ചെമ്പകമംഗലം സ്വദേശിയായ വിജയന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. നെറ്റിയില്‍ ചെറിയ മുറിവുണ്ട്.പരുക്ക് ഗുരുതരമല്ല.
ഇന്നലെ വൈകീട്ട് ആറരയ്ക്ക് കഴക്കൂട്ടം സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍ മുന്നോട്ട് നീങ്ങി തുടങ്ങി കഴക്കൂട്ടം ഫ്ളൈഓവറില്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായതായി യാത്രക്കാര്‍ പറഞ്ഞത്. ട്രെയിന്‍ മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ റെയില്‍വേ പൊലിസിനെ വിവരമറിക്കുകയും തുടര്‍ന്ന് കഴക്കൂട്ടം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
ട്രെയിനുള്ളില്‍ വച്ചുണ്ടായ സംഭവമായതിനാല്‍ റെയില്‍വേ പൊലിസ് ഇന്ന് കേസെടുത്തേക്കും. സംഭവത്തെക്കുറിച്ച് കഴക്കൂട്ടം പൊലിസും അന്വേഷണം നടത്തുന്നുണ്ട്. ഇതിന് മുമ്പും സമാനമായ സംഭവമുണ്ടായെങ്കിലും അന്ന് ആര്‍ക്കും പരുക്കില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."