മാണിയുമായി ഇനി രാഷ്ട്രീയബന്ധം വേണ്ടെന്ന് കോട്ടയം ഡി.സി.സി
കോട്ടയം: കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വഞ്ചിച്ച കെ.എം മാണി, മകന് ജോസ് കെ. മാണി എന്നിവരുമായി ഇനി രാഷ്ട്രീയബന്ധം വേണ്ടെന്ന് നിര്‍ദേശിക്കുന്ന പ്രമേയം കോട്ടയം ഡി.സി.സി പാസാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് പ്രൊഫ. പി.ജെ വര്‍ക്കിയാണ് പ്രമേയം അവതരിപ്പിച്ചത്.
കേരളാ കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെയാരും പ്രമേയത്തില്‍ പേരെടുത്ത് വിമര്‍ശിക്കുന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെ.എം മാണിയും ജോസ് കെ. മാണിയും കടുത്ത വഞ്ചനയാണ് കോണ്‍ഗ്രസിനോട് കാണിച്ചത്. മാണിയുടെ അവസരവാദരാഷ്ട്രീയം ജനാധിപത്യകേരളത്തിന് അപമാനമാണ്.
മാണിയുടെ അവിശുദ്ധ സി.പി.എം ചങ്ങാത്തം ജനങ്ങളില്‍നിന്നും അണികളില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും ഇരുവരെയും ഒറ്റപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലും ഒരു നഗരസഭയിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി അധികാരം പങ്കുവച്ച് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തത് കേരളാ കോണ്‍ഗ്രസാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നത്തെ പ്രാദേശികവല്കരിക്കുന്നത് കോണ്‍ഗ്രസിനെ അപമാനിക്കാനുള്ള തന്ത്രമാണെന്ന് തിരിച്ചറിയാനുള്ള വിവേകം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
ഈ കുതന്ത്രങ്ങളെ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം അവഗണിക്കുന്നു. മാണിയുമായും ജോസ് കെ. മാണിയുമായും യാതൊരുവിധത്തിലുള്ള കൂട്ടുകെട്ടിനും തയാറാവരുതെന്ന് കെ.പി.സി.സിയോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് പ്രമേയം അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."