എസ്.എസ്.എല്‍.സി: കൊല്ലം ജില്ലയില്‍ 96.90% വിജയം
കൊല്ലം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ 96.9 ശതമാനം വിജയത്തോടെ ജില്ലയ്ക്ക് സംസ്ഥാനത്ത് ഏഴാം സ്ഥാനം. ആകെ പരീക്ഷയെഴുതിയ 33533 പേരില്‍ 32494 പേര്‍ വിജയിച്ചു. ഇവരില്‍ 2050 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതില്‍ അധികവും പെണ്‍കുട്ടികളാണ്. 1344 പെണ്‍കുട്ടികള്‍ക്കും 706 ആണ്‍കുട്ടികള്‍ക്കുമാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്.
ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് എറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടത്. സര്‍ക്കാര്‍ സ്‌കൂളിലെ 366 വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടപ്പോള്‍ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകലെ 664 വിദ്യാര്‍ഥികളാണ് പരാജയപ്പെട്ടത്. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളില്‍ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയത് കൊട്ടാരക്കരയാണ്(97.83), തൊട്ടു പുറകിലുള്ളത് കൊല്ലമാണ് (96.59). പുനലൂര്‍ വിദ്യഭ്യാസ ഉപജില്ല 96.59 ശതമാനം വിജയം നേടി.
ജില്ലയില്‍ 76 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത്. സ്‌കൂളുകളുടെ പേരുവിവരം : എം.ടി.എച്ച്.എസ്. ഗേള്‍സ് പുലമണ്‍, ലിറ്റില്‍ ഫ്‌ളവര്‍ എച്ച്.എസ് തൃപ്പിലഴികം, സെന്റ് ജൂഡ് എച്ച്.എസ് മുഖത്തല, എം.ടി.എച്ച്.എസ് വാളകം, എസ്.വി.എം മോഡല്‍ എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് വെണ്ടാര്‍, ചാത്തനൂര്‍ എസ്.എന്‍. ട്രസ്റ്റ് സ്‌കൂള്‍, എന്‍.എസ്.വി.എച്ച്.എസ് പുനലൂര്‍, കെ.ആര്‍.ജി.പി.എം.വി.എച്ച്.എസ് ആന്‍ഡ് എച്ച്.എസ്.എസ് ഓടനാവട്ടം, നെഹ്‌റു മെമ്മോറിയല്‍ എച്ച്.എസ്.എസ് കൈതക്കുഴി, ജി.എച്ച്.എസ്.എസ് പള്ളിമണ്‍, സെന്റ് മാര്‍ഗരറ്റ് ജി.എച്ച്.എസ്. കാഞ്ഞിരക്കോട്, ഗവ. മോഡല്‍ എച്ച്.എസ്.എസ് വെട്ടിക്കല, ലൂര്‍ദ് മാതാ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് കോവില്‍തോട്ടം, ഗവ. വി.എച്ച്.എസ്.എസ് അഞ്ചല്‍ ഈസ്റ്റ്, സെന്റ് മേരീസ് എച്ച്.എസ്. ആര്യന്‍ങ്കാവ്, ഗവ. എച്ച്.എസ്.എസ് കരികോണ്‍, ജി.പി.വി എച്ച്.എസ് പെരുങ്കുളം, ഗവ. എച്ച്.എസ്. തൊടിയൂര്‍, കോട്ടവട്ടം ഹൈസ്‌കൂള്‍, എം.ഇ.വി.എ. ഇ.എം എച്ച്.എസ് കൊല്ലം, സെന്റ് ആഗ്‌നസ് ജി.എച്ച്.എസ്. നീണ്ടകര, ഗവ. വി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസ് കൊട്ടാരക്കര, എ.ഇ.പി.എം എച്ച്. എസ്.എസ് ഇരുമ്പനങ്ങാട്, ചെമ്മനത്തൂര്‍ എച്ച്.എസ് പുനലൂര്‍, ഗവ. എച്ച്.എസ് വെസ്റ്റ് കല്ലട, ഇ.വി.എച്ച്.എസ്.എസ് നെടുവത്തൂര്‍, ബി.എം.എം.സി. എസ്.പി എം.എച്ച്.എസ് ശാസ്താംകോട്ട, എം.എം.എച്ച്.എസ് വിളക്കുടി, ഗവ. എച്ച്.എസ് വെള്ളമണല്‍, കല്ലുവാതുക്കല്‍ പഞ്ചായത്ത് എച്ച്.എസ്, എം.ടി.എച്ച്.എസ് കുണ്ടറ, സെന്റ് ജോര്‍ജ് വി.എച്ച്.എസ് ചെവ്വാള്ളൂര്‍, എ.പി.പി എം.വി. എച്ച്.എസ് ആവണീശ്വരം, ജി.എച്ച്.എസ്.എസ് സദാനന്ദപുരം, കെ.പി.എസ്.പി എം.വി എച്ച്.എസ് ഈസ്റ്റ് കല്ലട, ജി.വി.എച്ച്.എസ്. ചെറിയഴീക്കല്‍, കെ.എസ്.എം.വി എച്ച്.എസ്.എസ് എടവട്ടം, ജി.എച്ച്.എസ്. നെട്ടയം, ജി.എച്ച്.എസ് അഴീക്കല്‍, എം.ഇ.എസ്.ഇ.എം പന്മന, മുഹമ്മദീന്‍ ഗവ. എച്ച്.എസ്.എസ് ഇടത്തറ, ജെ.എഫ്. കെന്നഡി മെമ്മേറിയല്‍ എച്ച്.എസ് അയണിവേലികുളങ്ങര, ഗവ. എം.ജി എച്ച്.എസ്.എസ് ചടയമംഗലം, എസ്.എന്‍ ജി.എസ്.എച്ച് കടയ്‌ക്കോട്, ജി.എച്ച്.എസ് പെരിനാട്, ജി.എച്ച്.എസ്.എസ് അഷ്ടമുടി, ജി.എച്ച്.എസ് അയിലറ, സെന്റ് ഗ്രിഗോറിയോസ് എച്ച്.എസ് കൊട്ടാരക്കര, ശബരിഗിരി എച്ച്.എസ് അഞ്ചല്‍, ഗവ. എ.എസ്.എച്ച്.എസ് പുത്തന്‍തുറ, ഗവ. ഫിഷറീസ് എച്ച്.എസ് കുഴിത്തുറ, ജി.എച്ച്.എസ് ചക്കുവരയ്ക്കല്‍, സെന്റ് ജോണ്‍സ് വി.എച്ച്.എസ്.എസ് ഉമ്മന്നൂര്‍, ജി.എച്ച്.എസ് തലച്ചിറ, ജെ.ജെ.എസ്. അമ്പലത്തുംഭാഗം, വി.എസ്.വി.എച്ച്.എസ്.എസ് എഴുകോണ്‍, ജി.എം.ആര്‍.എസ് കുളത്തൂപ്പുഴ, ചെറുപുഷ്പം ഹൈസ്‌കൂള്‍, ജവഹര്‍ എച്ച്.എസ് ഇടമുളയ്ക്കല്‍, നടുക്കുന്ന് ഹൈസ്‌കൂള്‍, ഉപ്പൂട് എം.എം.എച്ച്.എസ്, എ.കെ.എം.എച്ച്.എസ് തടിക്കാട്, ടി.സി.എന്‍.എം.എച്ച്.എസ് നെടുമ്പറം, മാതാ എച്ച്.എസ് വിളക്കുപാറ, സെന്റ് ആന്റണീസ് എച്ച്.എസ്.എസ് കാഞ്ഞിരക്കോട്, എച്ച്.എസ്. കുഴിക്കല്‍ഇടവക, ജി.എച്ച്.എസ്. പെരുങ്ങാലം, സെന്റ് ജോണ്‍സ് എച്ച്.എസ് കാരുവേലില്‍, എന്‍.എസ്.എസ് എച്ച്.എസ് പേരയം, ജി.എച്ച്.എസ് വലിയകാവ്, ഗവ. വി.എച്ച്.എസ് ആന്‍ഡ് എച്ച്.എസ് ഗേള്‍സ് കൊട്ടാരക്കര, സെന്റ് മേരീസ് ഇ.എം.എച്ച്.എസ് കുണ്ടറ, എസ്.ഡി എ.എച്ച്.എസ് കരിക്കകം, ജി.എച്ച്.എസ് പൂവക്കാട്, എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ കണ്ണനല്ലൂര്‍, കുമ്പളം സെന്റ്‌മെക്കിള്‍ എച്ച്.എസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."