കോഴിക്കോട് നഗരമധ്യത്തില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പറമ്പ് ആശുപത്രിക്കു മുന്നില്‍ ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സിയ(45) യെയാണ് ഗുരുതരപരുക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈസ്റ്റ് കോട്ടപ്പറമ്പ് വട്ടക്കിണറിനു സമീപത്തെ കടയുടെ വരാന്തയില്‍ രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. തലക്കും ദേഹത്തും പരുക്കുകളുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലിസ് അറിയിച്ചു.
ഈസ്റ്റ് കോട്ടപ്പറമ്പിലെ വട്ടക്കിണറിനു സമീപത്താണ് സിയയുടെ വീട്. എന്നാല്‍ ഇദ്ദേഹം വീട്ടില്‍ താമസിക്കാറില്ലായിരുന്നു. കട വരാന്തയിലും മറ്റുമാണ് താമസിച്ചിരുന്നത്. തന്റെ സ്വത്ത് വേണമെന്ന് പറഞ്ഞ് സിയ നിരന്തരം വീട്ടിലെത്തി ബഹളം വയ്ക്കാറുണ്ടെന്നും കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ബഹളമുണ്ടാക്കിയപ്പോള്‍ പൊലിസെത്തി സിയയെ തിരിച്ചയയ്ക്കുകയായിരുന്നുവെന്നും കസബ പൊലിസ് അറിയിച്ചു. സിയയുടെ മരണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. സിയ മരിച്ച സ്ഥലവും പരിസരവും കസബ സി.ഐ ഹരിപ്രസാദും എസ്.ഐ വി. സിജിത്തും പരിശോധിച്ചു. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചു. കസബ പൊലിസാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."