സഊദിയുടേത് ഉജ്വല സേവനം: ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘം
മക്ക: ഹാജിമാര്‍ക്ക് സുഗമമായി ഹജ്ജ് നിര്‍വഹിക്കാന്‍ സഊദി ഭരണകൂടം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും ഏറെ പ്രശംസനീയമാണെന്നും ഇവരുടെ സേവനം മഹത്തരമാണെന്നും ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘം മക്കയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് സഊദി ഭരണകൂടം നല്‍കിയ സേവനങ്ങള്‍ക്ക് സഊദി ഭരണകൂടത്തെ അഭിനന്ദിക്കുന്നതായി സൗഹൃദ സംഘത്തലവന്‍ ഡോ. സയ്യിദ് മുഹമ്മദ് അമ്മാര്‍ റിസ്‌വി, ഉപമേധാവി ജമാല്‍ സിദ്ധിഖി എന്നിവര്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ഹാജിമാരെത്തിയിട്ടും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ഇവര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് 1,75,025 ഹാജിമാരാണ് ഈ വര്‍ഷം എത്തിയത്. ഇതില്‍ 1,171 വനിതകള്‍ മഹ്‌റമില്ലാതെയാണ് എത്തിയത്. ഹാജിമാരുടെ സേവനത്തിനായി ഇന്ത്യയില്‍ നിന്ന് 600 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് എത്തിയത്. ഹാജിമാരുടെ എണ്ണം ഉയരുന്നതിനുസരിച്ചു ഉദ്യോഗസ്ഥരുടെ എണ്ണത്തിലും ആനുപാതിക വര്‍ധന ഉണ്ടണ്ടാകേണ്ടണ്ടതുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നിരക്കില്‍ വര്‍ധനവ് വരുത്താതെ തന്നെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനുള്ള നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കും. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും സംഘം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസയും കൂടിക്കാഴ്ചയില്‍ രാജാവിന് സംഘം കൈമാറി.
മക്കയിലെ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റിയാദിലെ ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."