നാല് കുടുംബങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ അഭയം നല്കി സജി മാതൃകയായി
മേപ്പാടി: ഉരുരുള്പൊട്ടലുണ്ടായ കുറിച്യാര്‍മലയില്‍ നിന്നും പ്രാണനും കൊണ്ട് രക്ഷപെട്ടോടിയ നാല് കുടുംബങ്ങള്‍ക്ക് അഭയം നല്കി ചുരല്‍മല സ്വദേശി മാതൃകയായി. ചൂരല്‍മല നീലിക്കാപ്പ് കിഴക്കേത്തോട് സജിയാണ് തന്റെ ഒറ്റ മുറി വീട്ടില്‍ നാല് കുടുംബങ്ങളിലെ 15 പേര്‍ക്ക് അഭയം നല്‍കിയത്.
കുറിച്യര്‍മല സി.എസ്.ഐ പള്ളിക്ക് സമീപം എസ്റ്റേറ്റ് പാടിയില്‍ താമസിച്ചു വന്നിരുന്ന കുടുംബങ്ങളളെയാണ് സജി തന്റെ വീട്ടിലേക്ക് കൊണ്ട് വന്നത്. കുറിച്യര്‍ മല എസ്റ്റേറ്റ് തൊഴിലാളികളായ റാണി, ജ്യോതി, പാപ്പ, ലളിത എന്നിവരുടെ കുടുംബങ്ങളാണ് സജിയുടെ വീട്ടില്‍ കഴിയുന്നത്. കുറിച്യര്‍മലയില്‍ ഉരുള്‍ പൊട്ടലുണ്ടായ പ്രദേശത്തിന് മീറ്ററുകള്‍ മാത്രം അകലെയാണ് ഇവര്‍ താമസിച്ചിരുന്ന പാടി. പാടിയുടെ ഒരു ഭാഗം തകരുകയും റോഡ് വന്‍തോതില്‍ ഒലിച്ചുപോവുകയും ചെയ്തതോടെയാണ് പ്രാണരക്ഷാര്‍ത്ഥം പാടികള്‍ ഒഴിഞ്ഞത് ഉടന്‍ തന്നെ തന്റെ സഹോദരി വിളിച്ചറിയിച്ചത് പ്രകാരം സജി വാഹനവുമായി കുറിച്യര്‍ മലയില്‍ എത്തി നാല് കുടുംബങ്ങളെ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഭക്ഷണം അടക്കം സജിയാണ് നല്കി വരുന്നത്. ഇത്രയും പേര് വീട്ടില്‍ ഉള്ളതില്‍ പ്രയാസം ഒന്നും തോന്നിയിട്ടില്ലന്ന് സജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."