കുട്ടനാട്ടുകാര്‍ക്ക് താങ്ങായി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും
കോട്ടയം : പ്രളയദുരിതം താണ്ടിയെത്തിയ കുട്ടനാട്ടുകാര്‍ക്ക് ഹൈടെക് ക്യാമ്പൊരുക്കിയാണ് ചങ്ങനാശ്ശേരി എസ് ബി. കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതൃകയായി.
കോളേജ് ലാബ് ഒഴികെയുള്ള എല്ലാ മുറികളും ദുരിതബാധിതരായ 425 പേര്‍ക്ക് താമസിക്കുന്നതിന് സജ്ജമാക്കി ക്യാമ്പില്‍. ഭൂരിഭാഗം പേരും കാവാലം മുട്ടാര്‍ നെടുമുടി ഭാഗങ്ങളിലുള്ളവരാണ്. ഹോസറ്റല്‍ മെസിലാണ് ക്യാമ്പിലേക്കള്ള ഭക്ഷണം പാചകം ചെയ്യുന്നത്. കാന്റീനില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കൂടിയാണ് വിളമ്പുന്നത്. മാനസിക വെല്ലുവിളി നേരിട്ടുന്നവര്‍ക്കും കോണിപ്പടി യിറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഭക്ഷണം മുറിയിലെത്തിച്ചു നല്‍കും.
120 വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ സമാഹരിച്ച വസ്തുക്കള്‍ക്കു പുറമേ കോളേജ് സ്വന്തമായി സമാഹരിച്ചും സാധനങ്ങള്‍ നല്‍കുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിരമിച്ച അധ്യാപകരും സഹായ ഹസ്തവുമായി ക്യാമ്പിലുണ്ട്. ലാഭമില്ലാതെ സുമനസുകള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളും മറ്റ് ക്യാമ്പുകളിലും നല്‍കുന്നുണ്ട്. ആരോഗ്യ വകുപ്പിലെയും പുഷ്പഗിരി മെഡിക്കല്‍ കോളേജിലെയും വിദ്ഗ്ധരുടെ നേതത്വത്തില്‍ എല്ലാ ദിവസവും മെഡിക്കല്‍ ക്യാമ്പ് നടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ശേഖരമുള്ള ഫാര്‍മസിയും സജ്ജമാക്കിയിട്ടുണ്ട്.
സൗദിയില്‍ നേഴ്‌സായ മിത്രകരി സ്വദേശിനി ബിന്‍സി മോന്‍സിയുടെ മേല്‍നോട്ടത്തിലാണ് ഫാര്‍മസിയുടെ പ്രവര്‍ത്തനം. പ്രളയം നേരിട്ട നുഭവിച്ചതിന്റെ നടുക്കം വിട്ടു മാറിയിട്ടില്ലാത്ത ക്യാമ്പിലെ കുട്ടികളുടെ മാനസിക സന്തോഷം വീണ്ടെടുക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം ആരംഭിച്ചിട്ടുണ്ട്.
അഞ്ചിനും 12 നുംമിടയില്‍ പ്രായമുളള 17 ആണ്‍കുട്ടികളും 27 പെണ്‍കുട്ടികളും അഞ്ചു വയസ്സില്‍ താഴെയുളള 11 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണ് മാതാപിതാക്കളോടൊപ്പം ക്യാമ്പിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."