HOME
DETAILS
MAL
തീയൊഴിഞ്ഞ അടുക്കളകള്‍ തിരികെ കൊണ്ടുവരാന്‍ സ്കൂളിന്റെ കൈത്താങ്ങ്
backup
August 24 2018 | 06:08 AM
കോട്ടക്കല്‍: പ്രളയത്തില്‍ നിന്ന് ജീവന് തിരിച്ചുപിടിച്ചവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ഉത്തരവാദിത്തത്തില്‍ ജില്ലാ കളക്ടറോടൊപ്പം 'വറുതിയുടെ നാളുകള്‍ക്ക് അറുതി ' എന്ന പദ്ധതിയിലൂടെ കോട്ടൂര്‍ എ. കെ. എം. എച്ച്. എസ.് എസും പങ്കാളിയായി. കലക്ടറുടെ ഫേസ്ബുക് പേജിലൂടെയുള്ള അഭ്യര്‍ത്ഥന കണ്ടാണ് സ്കൂള്‍ ഇങ്ങനെ ഒരു സമാഹരണത്തിനു മുന്നിട്ടിറങ്ങിയത്.
140 ഗ്യാസ് അടുപ്പുകള്‍, ഗ്യാസ് ട്യൂബ്കള്‍, ലൈറ്ററുകള്‍ തുടങ്ങിയവ പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കല്‍ ജില്ലാ കലക്ടര്‍ അമിത് മീണക്ക് കൈമാറി. പ്രധാനാധ്യാപകന് ബഷീര്‍ കുരുണിയന്, സ്കൂള്‍ മാനേജര്‍ കെ. ഇബ്രാഹീം ഹാജി, അലി കടവണ്ടി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."