വ്യത്യസ്തനാമൊരു ബി.എല്‍.ഒ
കുറ്റ്യാടി: തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ (ബി.എല്‍.ഒ) പ്രവര്‍ത്തനം വളരെ വിലപ്പെട്ടതും എന്നാല്‍ ഏറെ ശ്രമകരവുമാണ്. പ്രയാസമേറിയ ജോലി വളരെ നിസാരമെന്ന് പ്രയത്‌നത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കുറ്റ്യാടി മണ്ഡലം 87-ാം ബൂത്ത് ബി.എല്‍.ഒയായ എം.എം മുനീര്‍.
മറ്റു ബി.എല്‍.ഒമാരെ അപേക്ഷിച്ച് ഒരു പടി മുന്നിലാണ് മുനീറിന്റെ പ്രവര്‍ത്തനം. തന്റെ ബൂത്തിലെ വോട്ടര്‍മാരുടെ പേര്, ക്രമനമ്പര്‍, വയസ്, വീട്ടുപേര്, ഐ.ഡി കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങളുടെ അക്ഷരമാല ക്രമത്തില്‍ പട്ടികയുണ്ടാക്കി മലയാളത്തില്‍ പ്രിന്റ് ചെയ്താണ് ശ്രമകരമായ ജോലി എളുപ്പമെന്ന് ഇദ്ദേഹം തെളിയിച്ചിരിക്കുന്നത്.
ആകെ വോട്ടര്‍മാരില്‍ എത്ര പുരുഷന്‍, എത്ര സ്ത്രീ, ഇതുപോലെ പ്രവാസി വോട്ടര്‍മാരുടെയും കണക്കുകള്‍ കൃത്യമായി പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ടണ്ട്. ഇങ്ങനെ ചെയ്തതിനാല്‍ ബൂത്ത് പരിധിയിലെ ആരുടെയും വിവരങ്ങള്‍ വളരെ പെട്ടെന്ന് നല്‍കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തവരുടെ പരിശോധന, വോട്ടേഴ്‌സ് സ്ലിപ്പ് നല്‍കിയെന്ന് ഉറപ്പു വരുത്തല്‍, പട്ടികയില്‍ നിന്ന് മരിച്ചവരുടെ പേര് വെട്ടിമാറ്റല്‍ തുടങ്ങിയവയും പട്ടിക നോക്കി പെട്ടെന്ന് ചെയ്യാനും കഴിയും തെരഞ്ഞെടുപ്പ് ദിവസമാണ് പട്ടിക ഏറെ ഉപകാരപ്പെടുന്നതെന്ന് മുനീര്‍ പറയുന്നു. ഈ സമയം ബൂത്തില്‍ ബി.എല്‍.ഒ ഹെല്‍പ് ഡെസ്‌കില്‍ പ്രസ്തുത പട്ടിക വോട്ടര്‍മാര്‍ക്ക് ലഭ്യമാണ്. ഏഴു വര്‍ഷമായി ബി.എല്‍.ഒയായ ഇദ്ദേഹം നടുപ്പൊയില്‍ യു.പി സ്‌കൂള്‍ അധ്യാപകനും മണ്ഡലം ബി.എല്‍.ഒ കൂട്ടായ്മയുടെ കണ്‍വീനറുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."