പ്രവാസികളുടെ കൈതാങ്ങ്
വടക്കാഞ്ചേരി: പെരും പ്രളയകെടുതികളെ അതിജീവിയ്ക്കാന്‍ പ്രവാസികളുടെ കൈതാങ്ങ്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന വടക്കാഞ്ചേരി സുഹൃദ് സംഘം പ്രളയബാധിതര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായവും ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ വര്‍ഷവും സ്വാന്തനം എന്ന കാരുണ്യ പ്രവത്തനവും നടത്തുമെന്നു സുഹൃദ് സംഘം പ്രസിഡന്റ് പ്രസാദ് പറയിരിക്കല്‍, സെക്രട്ടറി അമീര്‍ കാഞ്ഞിരക്കോട്, ഖജാന്‍ജി ബിജോയ് വടക്കാഞ്ചേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചക്യത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ കുടുംബത്തിനു അടിയന്തിര സഹായം എന്ന നിലയില്‍ ഇരുപത്തി അയ്യായിരം രൂപയും ആക്ടസ് വടക്കാഞ്ചേരിയുടെ തകരാറു സംഭവിച്ച ആംബുലന്‍സ് അറ്റകുറ്റപണി നടത്തുന്നതിനായി പതിനായിരം രൂപയും നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്ത്വനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പതിനഞ്ചു നിര്‍ധനര്‍ക്കു അയ്യായിരം രൂപ വീതം ചികിത്സാ സഹായവും സെന്റ് പയസ് സ്കൂളിലെ നിര്‍ധനരായ വിദ്യര്‍ഥികള്‍ക്കു ഓണ കിറ്റും വിതരണം ചെയ്യും. മുണ്ടത്തികോട് സ്നേഹാലയം, അമ്മ വീട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു ധന സഹായവും കൈമാറും. രക്ഷാധികാരി ചന്ദ്രപ്രകാശ് ഇടമന , ചാരിറ്റി കണ്‍വീനര്‍ വിമല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."