കോളറ ബാധിച്ച ഉമ്മയ്ക്ക് പിറകെ മകളും മരിച്ചു
എടപ്പാള്‍: അതിസാരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന കരുവാത്തോപ്പില് ജമീല(60) ആണ് ഇന്നലെ മരിച്ചത്.
ജമീലയുടെ ഉമ്മ ആയിഷ കഴിഞ്ഞ പന്ത്രണ്ടിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചിരുന്നു. ഇരുവരെയും കഴിഞ്ഞ പത്തിനാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ജമീലയെ ഡയാലിസിസിന് വേണ്ടി വിധേയയാക്കിയിരുന്നു. എങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇതിനിടയില്‍ ജില്ലയില്‍ 15 ഓളം പേര്‍ക്ക് കോളറ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതോടെ മേഖല ഭീതിയിലാണ്. അസ്മാബിയാണ് മരിച്ച ജമീലയുടെ മകള്‍. അതേസമയം ജമീലയുടെ മരണകാരണം കോളറയാണന്നു സംശയം.
ഇവരുടെ മലം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം കിട്ടിയാലേ വിശദവിവരങ്ങള്‍ ലഭ്യമാകൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."