HOME
DETAILS
MAL
തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തി ഇഴയുന്നു; ഈ യാത്ര അതികഠിനം
backup
August 24 2018 | 08:08 AM
ഉരുവച്ചാല്‍: തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണ പ്രവൃത്തി ഇഴയുന്നു.റോഡ് തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഇതുവഴിയുള്ള യാത്ര ദുസഹമായിരിക്കുകയാണ്.
ഉരുവച്ചാല്‍-കൂത്തുപറമ്പ് റോഡിലെ സ്ഥിതിയാണ് ഏറെ ദയനീയം.
ഇതിനു പുറമെ നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി റോഡു കിളച്ചു മറിച്ചിട്ടതും സ്ഥിതി വഷളാക്കി.കരേറ്റ, നീര്‍വേലി പതിമൂന്നാം മൈല്‍ എന്നിവിടങ്ങളില്‍ യാത്രചെയ്യാന്‍ പോലും കഴിയാതെ വന്നിരിക്കുകയാണ്. റോഡിന്റെ തകര്‍ച്ച കാരണം വാഹനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുഗതാഗതകുരുക്കിനും ഇടയാക്കുന്നുണ്ട്.
മെരുവമ്പായി ,മൂന്നാംപീടികയിലും റോഡ് വീതി കൂട്ടല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡ് കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. ലോകബാങ്ക് സഹായത്തോടെ കോടികള്‍ ചെലവിട്ടാണ് തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."