പ്രമുഖരുടെ വോട്ട് ഇവിടെ...
കൊച്ചി: എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ എം.എല്‍.എയും കുടുംബവും രാവിലെ ഏഴിന് മാമംഗലം എസ്.എന്‍.ഡി.പി ഹാളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും. ഇടത് സ്ഥാനാര്‍ഥി പി. രാജീവ് കളമശേരി കുസാറ്റിലെ അംബേദ്കര്‍ സെന്ററിലെ 152 ാം ബൂത്തില്‍ രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തും. പ്രൊഫ. കെ.വി തോമസ് എം.പി
തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളില്‍ രാവിലെ 11ന് വോട്ട് രേഖപ്പെടുത്തും
നടന്‍ മമ്മുട്ടി രാവിലെ 8.30 ന് പനമ്പിള്ളി നഗര്‍ സ്‌കൂളിലെ ബൂത്തിലും ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ രാവിലെ 8.45ന് മാര്‍ക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് സ്‌കൂളിലുമാണ് വോട്ട് രേഖപ്പെടുത്തുക.
ഇടുക്കിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് വാഴത്തോപ്പിലെ മുളകുവള്ളി അങ്കണവാടിയില്‍ 88ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്യുന്നത്. രാവിലെ 7.30ന് മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം എത്തിയാവും വോട്ട് രേഖപ്പെടുത്തുക. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് രാവിലെ ഏഴിന് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കുളപ്പുറം സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂളിലെ 80ാം നമ്പര്‍ ബൂത്തില്‍ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തും.
എല്‍ദോ എബ്രഹാം എം.എല്‍.എ തൃക്കളത്തൂര്‍ ഗവ. എല്‍.പി.ജി സ്‌കൂളിലും മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴ ഗവ. ടൗണ്‍ യു.പി സ്‌കൂളിലും, മുന്‍എം.എല്‍.എമാരായ ഗോപി കോട്ടമുറിയ്ക്കല്‍ നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌കൂളിലും, ബാബു പോള്‍ തൃക്കളത്തൂര്‍ ഗവ എല്‍.പി.ജി.സ്‌കൂളിലും, ജോണി നെല്ലൂര്‍ ഗവ. മോഡല്‍ ഹൈസ്‌കൂളിലും, ജോസഫ് വാഴയ്ക്കന്‍ നിര്‍മ്മല ജൂനിയര്‍ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."