HOME
DETAILS

പ്രളയം: ഡാമുകളുടെ സംഭരണശേഷി കുറഞ്ഞു

  
backup
August 24 2018 | 18:08 PM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9a%e0%b5%86%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d

 

തൊടുപുഴ: മഹാപ്രളയം അണക്കെട്ടുകളുടെ സംഭരണശേഷി 50 ശതമാനംവരെ കുറച്ചതായി വിലയിരുത്തല്‍. ഇടുക്കി, ഇടമലയാര്‍, ശബരിഗിരി പോലുള്ള വന്‍ അണക്കെട്ടുകളെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ചെങ്കുളം, പൊന്മുടി, ആനയിറങ്കല്‍ അടക്കമുള്ള അണക്കെട്ടുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകളുടെ സംഭരണശേഷി 50 ശതമാനത്തിലധികം കുറഞ്ഞതായാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. കഴിഞ്ഞ 14 മുതലുള്ള മൂന്നു ദിവസം മാത്രം ഇടുക്കിയിലുണ്ടായത് ചെറുതും വലുതുമായ 200 ഓളം ഉരുള്‍പൊട്ടലുകളാണ്. ഉരുള്‍ പൊട്ടലിനൊപ്പം കുത്തിയൊഴുകിവരുന്ന മണ്ണും ചെളിയും അടിയുന്നത് അണക്കെട്ടുകളിലാണ്.
സംസ്ഥാനത്തെ അണക്കെട്ടുകളുടെ സംഭരണശേഷിയെ മണലും ചെളിയും അടിഞ്ഞുകൂടിയത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടില്‍ 1.2 ശതമാനം ചെളിയും മണലും അടിഞ്ഞുകൂടിയിരിക്കുന്നതായി നേരത്തെ ബോര്‍ഡ് റിസര്‍ച്ച് വിഭാഗം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ചെളിയുടെ അളവ് രണ്ട് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നിട്ടുണ്ട്. 26 ശതമാനം ഡെഡ് സ്റ്റോറേജുള്ള ഇടുക്കിയെ ഇത് ബാധിക്കില്ലെങ്കിലും മറ്റ് അണക്കെട്ടുകളുടെ കാര്യം വ്യത്യസ്ഥമാണ്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ തയാറെടുക്കുകയാണ് കെ.എസ്.ഇ.ബി റിസര്‍ച്ച് വിഭാഗം. റൈറ്റ്‌സ്, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ പോലുള്ള ഏജന്‍സികളുടെ സഹായം തേടുന്ന കാര്യവും പരിഗണനയിലുണ്ട്.
അതേസമയം കെ.എസ്.ഇ.ബി അണക്കെട്ടുകളില്‍നിന്ന് വ്യവസായിക അടിസ്ഥാനത്തില്‍ മണല്‍ ഖനനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ശീതീകരണിയിലാണ്. ആദ്യഘട്ടത്തില്‍ ഇടുക്കി, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകളുടെ റിസര്‍വോയറുകളില്‍നിന്ന് മണല്‍ ഖനനം നടത്താനായിരുന്നു പദ്ധതി.
300 കോടി രൂപയുടെ അധികവരുമാനമാണ് മണല്‍ ഖനനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമിന്റ്‌സിനെ ഖനനത്തിന്റെ ചുമതല ഏല്‍പ്പിക്കാനായിരുന്നു ഏകദേശ ധാരണ. പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത തരത്തില്‍ വനം, റവന്യു, വൈദ്യുതി വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
വൈദ്യുതി ബോര്‍ഡിന് അധിക വരുമാനം നേടിക്കൊടുക്കുന്നതിന് പുറമെ വൈദ്യുതി മേഖലയ്ക്ക് ഇത് വന്‍ ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. മണലും ചെളിയും നീക്കം ചെയ്യുന്നതോടെ അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ധിക്കുന്നത് ഊര്‍ജ മേഖലയ്ക്ക് നേട്ടമാകുമായിരുന്നു. ശാസ്ത്രീയ മാര്‍ഗത്തിലൂടെ മണല്‍ ഖനനം നടത്തി അണക്കെട്ടുകളുടെ സംഭരണശേഷി കൂട്ടിയില്ലെങ്കില്‍ അത് കെ.എസ്.ഇ.ബി യ്ക്ക് കനത്ത തിരിച്ചടിയാകും.

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago