പരിരക്ഷ പദ്ധതി വിപുലീകരിച്ചു: 56 ലക്ഷം രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്കുന്ന പരിരക്ഷ പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. പുതുക്കിയ പ്രൊപ്പോസല്‍ അംഗീകരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്.അപകടങ്ങള്‍, അക്രമങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര സഹായം നല്‍കാനായി നടപ്പാക്കുന്ന പദ്ധതിയാണ് പരിരക്ഷ. പ്രാഥമിക ശുശ്രൂഷ നല്കല്, അടിയന്തര ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം,ഭക്ഷണം നല്കല്, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നഅലഞ്ഞു തിരിഞ്ഞു കാണപ്പെടുന്ന ഭിന്നശേഷിക്കാരെ സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലെത്തിക്കല്, ഭിന്നശേഷിക്കാരുടെ ജീവനോ സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരിരക്ഷ നല്കല് തുടങ്ങിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ച് തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."