'പാസ്‌വേഡ് ' സിംപിളാണ്, പക്ഷെ അത്ര പവര്‍ഫുളല്ല!
മെല്‍ബണ്‍: സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ആശങ്കയുയര്‍ത്തി കേംബ്രിജ് അനലിറ്റിക്ക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് അടുത്തിടെയാണ്. ഇതോടെ വിവരമുള്ളവരെല്ലാം തങ്ങളുടെ ഇ-മെയില്‍ അടക്കമുള്ള സൈബര്‍ അക്കൗണ്ടുകള്‍ 'പാസ്‌വേഡ് '(അക്കൗണ്ട് തുറക്കാനുള്ള രഹസ്യകോഡ്) മുറുക്കിയുറപ്പിച്ചു ജാഗ്രത പാലിച്ചുകാണുമെന്നാണ് കരുതിയത്. എന്നാല്‍, അത്തരം വിചാരങ്ങളെ തിരുത്തുന്നതാണ് ആസ്‌ത്രേലിയയില്‍നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍. 'പാസ്‌വേഡ് ' എന്ന് പാസ്‌വേഡായി ഉപയോഗിക്കുന്നവര്‍ ആയിരക്കണക്കിനാണത്രെ.
പടിഞ്ഞാറന്‍ ആസ്‌ത്രേലിയയില്‍ 17 സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ജാഗ്രതക്കുറവ് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. 2,34,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഇതില്‍ ഇ-മെയില്‍ പാസ്‌വേഡായി 'പാസ്‌വേഡ് ' എന്ന് ഉപയോഗിച്ചവര്‍ 5,000ത്തിലേറെ പേരാണ്. 1,464 പേര്‍ 'പാസ്‌വേഡ്123'ഉം 200ലേറെ പേര്‍ വെറും 'പാസ്‌വേഡ് 'ഉം 813 പേര്‍ 'പാസ്‌വേഡ് 1'ഉം ആണ് തങ്ങളുടെ രഹസ്യകോഡായി ഉപയോഗിച്ചിരിക്കുന്നത്.
സുപ്രധാനമായ സര്‍ക്കാര്‍ പദവികളിലിരിക്കുന്നവരും സര്‍ക്കാര്‍ സ്ഥാപനങ്ങളും ബലഹീനമായ രഹസ്യകോഡുകള്‍ ഉപയോഗിച്ചവരില്‍ ഉള്‍പ്പെടുമെന്ന് സര്‍വേ പറയുന്നു. ഉദ്യോഗസ്ഥരുടെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."