യാത്രക്കാരെ ആക്രമിച്ച സംഭവം: 7 ജീവനക്കാര്‍ അറസ്റ്റില്‍,ഉടമ ഹാജരായില്ലെങ്കില്‍ നിയമനടപടിയെന്ന് പൊലീസ്
കൊച്ചി: കല്ലട ബസിലെ അതിക്രമത്തില്‍ എല്ലാപ്രതികളും പിടിയില്‍. കേസില്‍ ഇതു വരെ അറസ്റ്റിലായത് 7 പേര്‍. ബസ് ഉടമ ഹാജരായില്ലെങ്കില്‍ നിയമനടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
ജീവനക്കാര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ടു ജീവനക്കാരെ തിങ്കളാഴ്ച കൊച്ചിയില്‍ അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാരെ ബസില്‍ മര്‍ദിച്ച കേസില്‍ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതു ചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു. ബസ് കൊച്ചി മരട് പൊലിസ് പിടിച്ചെടുത്തിട്ടുണ്ട് കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നു പൊലീസ് അറിയിച്ചു.
ബസ് ജീവനക്കാരുടെ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബംഗളൂരുവിലെ കല്ലടയുടെ ഓഫിസ് മലയാളികള്‍ ഇന്നലെ ഉപരോധിച്ചു. വൈക്കത്തെ ബുക്കിങ് ഓഫിസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പൂട്ടിക്കുകയും ചെയ്തു. ആക്രമണത്തില്‍ അധികൃതര്‍ ഖേദപ്രകടനം നടത്തിയതിലും യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന ട്രാവല്‍സിന്റെ വിശദീകരണത്തിലും തൃപ്തരാകതെ
സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."