ആദിവാസി യുവാവ് വെടിയേറ്റു മരിച്ച നിലയില്‍
മാനന്തവാടി: വനത്തിനടുത്തുള്ള സ്വകാര്യതോട്ടത്തില്‍ ആദിവാസി യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പാട്ടുമല തലക്കാംകുനി ചന്തുവിന്റെ മകന്‍ കേളു(38)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ആറോടെയാണ് സമീപവാസികള്‍ വള്ളിത്തോട് ദുര്‍ഗാഭഗവതി ക്ഷേത്രത്തിനു സമീപം തോട്ടത്തില്‍ ഈ യുവാവിന്റെ മൃതദേഹം കണ്ടത്. ഇതേ തുടര്‍ന്ന് കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, തലപ്പുഴ എസ്.ഐ സി.ആര്‍ അനില്‍കുമാര്‍ എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന മൃഗവേട്ടക്കിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് പൊലിസ് വിശദമായി അന്വേഷിച്ചുവരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
ഇതിനിടെ കണ്ണൂരിലേക്ക് പോകുകയായിരുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സംഭവസ്ഥലത്ത് ഇറങ്ങി വിവരങ്ങള്‍ ആരാഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ: സീത. മക്കള്‍: ശ്രീജിഷ, ശ്രീകേഷ്, ശ്രീനന്ദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."