HOME
DETAILS
MAL
റിയോ: മുറ്റ്കോയ്ക്ക് ഒളിംപിക് വേദിയില്‍ വിലക്ക്
backup
July 20 2016 | 19:07 PM
ലൊസേന്‍: ഉത്തേജക വിവാദത്തെ തുടര്‍ന്ന് റഷ്യന്‍ കായിക മന്ത്രി വിറ്റലി മുറ്റ്കോയെ റിയോ ഒളിംപിക്സില്‍ നിന്നു വിലക്കിയതായി അന്താരാഷ്ട്ര ഒളിംപിക് സമിതി. ഇതോടെ മുറ്റ്കോയ്ക്ക് റഷ്യയെ പ്രതിനിധീകരിച്ച് ഒളിംപിക് വേദിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. എന്നാല്‍ മൊത്തം റഷ്യന്‍ താരങ്ങളെയും വിലക്കുന്നത് സംബന്ധിച്ച് ഐ.ഒ.സി നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
റഷ്യന്‍ താരങ്ങളെ വിലക്കണമെന്ന കേസില്‍ ആര്ബിട്രേഷന് കോടതിയുടെ വിധി വന്നതിനു ശേഷമേ കൂടുതല്‍ നടപടികളിലേക്ക് കടക്കേണ്ടതുള്ളൂ എന്നാണ് ഐ.ഒ.സി നിലപാട്.
ഇന്നാണ് കേസില്‍ കോടതി വിധി പ്രസ്താവിക്കുക. റഷ്യക്കെതിരായ നടപടിക്ക് നിയമോപദേശം തേടുമെന്നും ഒളിംപിക്സ് കളങ്കരഹിതമായി നടത്താന്‍ ബാധ്യതയുണ്ടെന്നും ഐ.ഒ.സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."