HOME
DETAILS

കോടിയേരിയെ തള്ളി: വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ ഒരു പ്രതിനിധി പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് ജി.സുധാകരന്‍

  
backup
August 22 2020 | 06:08 AM

g-sudhakaran-comment

ആലപ്പുഴ: കോടിയേരിയെ തള്ളി ജി.സുധാകരന്‍ എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ ആരും തന്നെ അവിടെയുണ്ടായിരുന്നില്ലെന്ന് മന്ത്രി ജി. സുധാകരന്‍. മയക്കുമരുന്ന് മാഫിയകളാല്‍ കൊല്ലപ്പെട്ട കായംകുളത്തെ പാര്‍ട്ടി അംഗം സിയാദിന്റെ വീട്ടില്‍ ഞാന്‍ ഇന്ന് ഉച്ചയ്ക്ക് പോകുകയുണ്ടായി.

സിയാദിന്റെ ബാപ്പയെയും ബന്ധുക്കളെയും കണ്ടു. ദേശാഭിമാനി ലേഖകന്‍ ഹരികുമാര്‍ അടക്കം കുറച്ച് ആളുകള്‍ അവിടെയുണ്ടായിരുന്നു. സിയാദിന്റെ ബാപ്പ കൊലയാളിയെ രക്ഷപ്പെടുത്തിയ കൗണ്‍സിലര്‍ക്ക് ജാമ്യം ലഭിച്ച വിവരം സങ്കടത്തോടെ പറഞ്ഞു. അപ്പോള്‍ പ്രാദേശിക ടെലിവിഷന്‍ റിപ്പോര്‍ട്ടേഴ്‌സ് അവിടെയുണ്ടായിരുന്നു. അതില്‍ മാതൃഭൂമിയുടെയോ, ഏഷ്യാനെറ്റിന്റെയോ, മനോരമയുടെയോ പ്രതിനിധികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

കായംകുളത്തെ സി.ഡിനെറ്റിന്റെ ആളായിരുന്നു ഒന്ന്. മറ്റൊന്ന് വാര്‍ത്തകള്‍ ശേഖരിച്ച് വന്‍കിട മാധ്യമങ്ങള്‍ക്ക് വില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നു. അദ്ദേഹം വാര്‍ത്തകള്‍ ശേഖരിച്ച് പാര്‍ട്ടിക്ക് എതിരെ വിതരണം ചെയ്യുന്നയാളാണെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസ്സിലായി.

അയാളാണ് ഈ വാര്‍ത്ത കൊടുത്തത്. ഇത് രാഷ്ട്രീയ കൊലപാതകമാണോ എന്ന് എന്നോട് ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിലുണ്ടായ കൊലപാതകമല്ല. മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ മുന്നണിയില്‍ നിന്ന സിയാദിനെ കൊല്ലുകയാണുണ്ടായത്. മയക്കുമരുന്നിനെതിരായ പോരാട്ടം ഞങ്ങളുടെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയ കൊലപാതകമാണ്. ഞങ്ങള്‍ കൊലപാതകങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാറില്ല.

മയക്കുമരുന്നിനെതിരെ മുന്നണിപ്പോരാട്ടം നടത്തിയ ഞങ്ങളുടെ പ്രവര്‍ത്തകനെ കൊന്നു തള്ളിയ മയക്കുമരുന്ന് മാഫിയ നേതാവായ കൊലയാളിയെ സ്വന്തം വാഹനത്തില്‍ കടത്തിയ കോണ്‍ഗ്രസ് കൗണ്‍സിലറുടെ രാഷ്ട്രീയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഈ ജനപ്രതിനിധിയുടെ, അയാളുടെ കൂട്ടാളികളുടെ മയക്കുമരുന്ന് മണക്കുന്ന പിന്നാമ്പുറങ്ങളിലേയ്ക്കാണ് നിങ്ങള്‍ ക്യാമറ തിരിക്കേണ്ടത്, ഇക്കൂട്ടര്‍ക്കെതിരെയാണ് തൂലിക ചലിപ്പിക്കേണ്ടതെന്നും സുധാകരന്‍

കൊലയാളിയെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തിയാല്‍ അത് കൊലക്കുറ്റത്തിന് തുല്യമാണ്. അതാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ചെയ്തത്. കൊലയാളിയെ ആശുപത്രിയിലോ പോലീസ് സ്റ്റേഷനിലോ ആണ് എത്തിക്കേണ്ടിയിരുന്നത്.

സുരക്ഷിതമായി വീട്ടിലെത്തിച്ച് അയാളെ മറ്റൊരു ജില്ലയിലേക്ക് കടത്താനാണ് സഹായിച്ചത്. അത് ജാമ്യം കിട്ടുന്ന കുറ്റമല്ല. ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണം. ഇത് സര്‍ക്കാരിന്റെ നയമല്ല. ഇതാണ് പറഞ്ഞത്. ഇതില്‍ കോടിയേരിയും ജി.സുധാകരനും തമ്മില്‍ എന്ത് സംഘര്‍ഷമാണ് ഉള്ളത്.
ഞങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷവും ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.

എന്നെ കൊല്ലരുത് എനിക്ക് രണ്ട് മക്കളുണ്ട് എന്ന് കേണപേക്ഷിച്ചിട്ടും ഇടനെഞ്ചില്‍ കത്തിയിറക്കി ഞങ്ങളുടെ സഖാവിനെ കൊന്നു.
കായംകുളത്തു ക്വട്ടേഷന്‍ സംഘം വിഹരിക്കുന്നു. വലതു രാഷ്ട്രീയസംരക്ഷണത്തില്‍. അതേപ്പറ്റി സമൂഹം ചര്‍ച്ച ചെയ്യണമെന്നും
മാധ്യമങ്ങള്‍ നീതി കാട്ടണമെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  11 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  11 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  11 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  11 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  11 days ago