ഹലീമയുടെ കന്നിവോട്ട് തൊണ്ണൂറാം വയസില്‍
കൊയിലാണ്ടി: തൊണ്ണൂറാം വയസില്‍ കന്നിവോട്ട് ചെയ്ത് കൊല്ലം കൊളപറമ്പില്‍ ഹലീമ. വാശിയേറിയ എത്രയോ തെരഞ്ഞെടുപ്പുകള്‍ മുന്‍പും ഉണ്ടായിരുന്നെങ്കിലും ഒന്നിലും ഹലീമ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. തെരഞ്ഞെടുപ്പിനോടും വോട്ടിനോടും ഒട്ടും താല്പര്യമില്ലാതെ ഹലീമ മാറി നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നിന് പിറകെ ഒന്നായി ഓരോ കാലയളവിലും നാട്ടില്‍ നടക്കുമ്പോള്‍ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യിക്കുന്നതിന് ഹലീമയെ സമീപിക്കാറുണ്ടങ്കിലും ഒരാള്‍ക്കും പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുക ഇവരുടെ പ്രകൃതമായിരുന്നു. തെരഞ്ഞെടുപ്പില്‍ ഐ.ഡി കാര്‍ഡ് സംവിധാനം വന്നപ്പോഴും പ്രവര്‍ത്തകര്‍ ഫോട്ടോയെടുക്കുന്നതിന് ഹലീമയെ സമീപിച്ചെങ്കിലും തന്റെ നിലപാട് മാറ്റാന്‍ ഇവര്‍ തയാറായില്ല.
ഈ തെരഞ്ഞെടുപ്പില്‍ ഹലീമയെ കന്നിവോട്ട് ചെയ്യിക്കാനവസരമൊരുക്കിയത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇവരുടെ അയല്‍വാസിയുമായ ഫക്രുദ്ദീന്‍ മാസ്റ്ററാണ്.
ഇദ്ദേഹം അവരുടെ വീട്ടിലെത്തി ഫോട്ടോയെടുപ്പിക്കുകയും ഇന്നലെ സമീപത്തെ മാപ്പിള സ്കൂളിലെ 86ാം ബൂത്തിലെത്തിച്ച് ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തുകയുമായിരുന്നു. ഭര്‍ത്താവും മക്കളുമില്ലാതെ തനിച്ച് കഴിയുകയാണ് തൊണ്ണൂറുകാരിയായ ഹലീമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."