HOME
DETAILS
MAL
തിരുവനന്തപുരം വിമാനത്താവളം: സര്‍ക്കാര്‍ ലേല സഹായം തേടിയത് അദാനിയുടെ മരുമകളുടെ കമ്പനിയില്‍ നിന്ന്
backup
August 22 2020 | 10:08 AM
തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പിനുള്ള ടെണ്ടറില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുടെ ബന്ധുവിന്റെ സ്ഥാപനത്തില്‍ നിന്ന്.
മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്‌ധോപദേശത്തിന് കള്‍സള്‍ട്ടന്‍സി ഫീസ് നല്‍കിയത്. ഗൗതം അദാനിയുടെ മകന്‍ കരണിന്റെ ഭാര്യാപിതാവ് സിറില്‍ ഷെറോഫിന്റെതാണ് ഈ സ്ഥാപനം. അദാനിയുടെ മരുമകള്‍ പരീദി അദാനി ഈ കമ്പനിയുടെ പാട്ണറുമാണ്.
ഈ കമ്പനിയ്ക്ക് കണ്‍സള്‍ട്ടന്‍സി ഫീസായി സര്‍ക്കാര്‍ 55 സക്ഷം രൂപ നല്‍കിയെന്നും കെ.എസ്.ഐ.ഡി.സി നല്‍കിയ വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.
വിമാനത്താവള നടത്തിപ്പ് ലഭിച്ച അദാനിയെ ശക്തമായി എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."