കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍
നോയിഡ: കേന്ദ്ര പരിസ്ഥിതി സഹമന്ത്രിയും ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ് നഗര്‍ എം.പിയുമായ മഹേഷ് ശര്‍മയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ പൊലിസ് അറസ്റ്റ് ചെയ്തു.
മന്ത്രിക്കെതിരായി അധിക്ഷേപാര്‍ഹമായ ചില കാര്യങ്ങള്‍ പുറത്തുവിടുമെന്നും ഇല്ലെങ്കില്‍ രണ്ടുകോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ഭീഷണി. സംഭവത്തെ തുടര്‍ന്ന് മന്ത്രി പൊലിസില്‍ പരാതി നല്കി. പ്രാദേശിക ടി.വി ചാനലില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയും സഹായി അലോക് കുമാറും ചേര്‍ന്നാണ് മന്ത്രിക്കെതിരായി നീക്കം നടത്തിയത്.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള നോയിഡയിലെ കൈലാഷ് ഹോസ്പിറ്റലില്‍ എത്തിയാണ് രണ്ട് പേജ് വരുന്ന ഒരു കത്ത് അദ്ദേഹത്തിന് കൈമാറിയത്. 45 ലക്ഷം രൂപ ആദ്യം നല്‍കണമെന്നും 1.55 കോടി രൂപ ഇന്ന് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരുന്നത്.
എന്നാല്‍ അന്വേഷണത്തിനെ തുടര്‍ന്ന് ഇന്നലെ തന്നെ മാധ്യമപ്രവര്‍ത്തകയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."