HOME
DETAILS
MAL
'ഗ്രീന്‍ ടാക്സില്‍ നിന്ന് ടാക്സി വാഹനങ്ങളെ ഒഴിവാക്കണം'
backup
July 20 2016 | 20:07 PM
കുന്ദമംഗലം: സംസ്ഥാന സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഈ പരിധിയില്‍ നിന്ന് ടാക്സി വാഹനങ്ങളെ ഒഴിവാക്കണമെന്ന് കോഴിക്കോട് ബി.വി സെന്ററില്‍ ചേര്‍ന്ന ജില്ലാ മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് (എസ്.ടി.യു) ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് യു. പോക്കര് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മീനത്ത് മൊയ്തു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറിയു എ. ഗഫൂര്‍ സ്വാഗതവും എന്‍.കെ.സി ബഷീര്‍ നന്ദിയും പറഞ്ഞു. കുന്നുമ്മല്‍ മമ്മദ് കോയ, മൂസക്കോയ ഹാജി, കെ.ടി.കെ കുഞ്ഞമ്മദ്, ടി.വി അബൂബക്കര്‍, കെ.ടി.കെ അബ്ദുല്ല, ശഫീഖ് ബേപ്പൂര്‍, ടി.വി അബൂബക്കര്‍, ഇബ്റാഹിം തിരുവള്ളൂര്‍, മൊയ്തീന് മാത്ര, മജീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."