HOME
DETAILS
MAL
യു.എസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിക്കുന്ന ബില്ല് ഇറാന് പാര്‍ലമെന്റ് അംഗീകരിച്ചു
backup
April 23 2019 | 21:04 PM
തെഹ്്റാന്‍: യു.എസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിക്കുന്ന ബില്ലിന് ഇറാന് പാര്‍ലമെന്റ് അംഗീകാരം നല്കി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുണ്ടായിരുന്ന ഇളവ് അമേരിക്ക നിര്‍ത്തലാക്കിയതിനു തൊട്ടുപിന്നാലെയാണിത്. നേരത്തെ ഇറാന്റെ വിപ്ലവഗാര്‍ഡിനെ അമേരിക്ക ഭീകരപ്പട്ടികയില്‍ പെടുത്തിയതിനു പ്രതികാരമായി യു.എസ് സേനയെ ഭീകരരായി ഇറാന് പ്രഖ്യാപിച്ചിരുന്നു. ഇറാന് എണ്ണ ഇറക്കുമതി അമേരിക്ക നിരോധിച്ചതോടെ ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."