HOME
DETAILS

വടവന്നൂര്‍ ആലമ്പള്ളം ഗായത്രിപുഴയിലെ ചപ്പാത്ത് പൊലീസിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ നടത്തി

  
backup
August 26 2018 | 04:08 AM

%e0%b4%b5%e0%b4%9f%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%97%e0%b4%be%e0%b4%af

പുതുനഗരം: വടവന്നൂര്‍ ഊട്ടറ ആലമ്പള്ളം ഗായത്രിപുഴയിലെ ചപ്പാത്ത് പൊലീസിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ നടത്തി.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.ബെന്നി, സബ് ഇന്‍സ്‌പെക്ടര്‍ രജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചിലധികം പൊലീസുകരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച്ചരാവിലെ ഒന്‍പതുമണിമുതല്‍ ഗായത്രിപുഴചപ്പാത്തിന്റെ തകര്‍ച്ചപരിഹരിക്കുവാന്‍ എത്തിയത്.
ക്വാറികളില്‍നിന്നും ഇരുപത് ടിപ്പറുകളിലധികം കരിങ്കല്ലുകളും പാറപൊടികളും കലര്‍ത്തിയാണ് ഗായത്രിപുഴചപ്പാത്തിലെ വന്‍ ഗര്‍ത്തങ്ങള്‍ നികത്തിയത്.ചപ്പാത്തില്‍ അടിഞ്ഞുകൂടിയ മലിന്യങ്ങള്‍എസ്.ഐ രാജേഷും സംഘവു നേരിട്ട് വിഴയിലിറങ്ങി നീക്കം ചെയ്തത് കണ്ടുനിന്ന നാട്ടുകര്‍ക്കും ആവേശമായി പുഴയിലിറങ്ങി പൊലീസിനെ സഹായിച്ചു.അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഗായത്രിപുഴ ചപ്പാത്തിലെ ഗതാഗതം പുനസ്ഥാപിച്ചു. അമിതഭാരം കയറ്റിയ ചരക്കുലോറികള്‍കടക്കുവാന്‍ സാധിക്കില്ലെങ്കിലും സ്‌ക്കൂള്‍ വാഹനങ്ങള്‍ക്കും, ചെറുവാഹനങ്ങള്‍ക്കും കടക്കാവുന്ന സാഹചര്യത്തില്‍ ഗായത്രിപുഴചപ്പാത്തിനെ ഗതാതഗയോഗ്യമാക്കിയ കൊല്ലങ്കോട് പൊലീസിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ് ഉണ്ടായത്.
വടവന്നൂര്‍- ഊട്ടറ പുഴപ്പാലത്തിലെ വിള്ളല്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് നാട്ടുകാര്‍. കൊല്ലങ്കോട് - പാലക്കാട് പ്രധാന റോഡുകള്‍ക്കിടെ ഗാതയ്രി പുഴപ്പാലത്തിനു കുറുകെയുള്ളപ്പാലത്തില്‍ മൂന്നു ദിവസങ്ങള്‍ക്കുമുമ്പ് ചുള്ളിയാര്‍-മീങ്കര ഡാമുകള്‍ തുറന്നതോടേയാണ് പാലത്തിലെ വിള്ളല്‍ വര്‍ദ്ധിച്ചത്.തുടര്‍ന്ന് പൊലീസ് സഹായത്തോടെ റവന്യൂ വകുപ്പ് അധികൃതര്‍ പാലത്തിലൂടേയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു.പിന്നീട് ഡാമുകളിലെ ഷട്ടറുകള്‍ അടച്ചതോടെ പോലീസിന്റെ ഗതാഗത നിയന്ത്രണം പിന്‍വലിക്കുകയാണുണ്ടായത്. 1935 ല്‍ നിര്‍മ്മിച്ച ഊട്ടറ പാലത്തിന് 2009 മുതല്‍ അധികൃതര്‍ ബലക്ഷയം വന്ന പാലമാണെന്ന് കണ്ടെത്തി മുന്നറിയിപ്പോ ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ പുനര്‍നിര്‍മ്മാണത്തിനുള്ള നടപടികളൊന്നും ഉണ്ടായല്ല. പാലം പുനര്‍നിര്‍മ്മിക്കണമെന്നും പാലം തകര്‍ന്നാല്‍ കൊല്ലങ്കോട് ഒറ്റപെടുമെന്നും ചൂണ്ടികാട്ടി റെയില്‍-ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുരുകന്‍ ഏറാട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു .
2013ല്‍ ജസ്റ്റീസ് കോശി പാലം അപകടാവസ്ഥയിലായതിനാല്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപെട്ടിരുന്നു.കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 4.75 കോടി രൂപക്ക് പാലം പുനര്‍മ്മിക്കാമെന്ന് പോതുമരാമത്ത് വകുപ്പ് മനുഷ്യാവകാശകമ്മീഷന് മറുപടി നല്‍കിയെങ്കിലും ഇതുവരെ പദ്ധതി നടപ്പിലാക്കുവാന്‍ പൊതുമരാമത്ത വകുപ്പ് രംഗത്തുവന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിനു താഴെ നാലിലധികം ആല്‍വൃക്ഷങ്ങള്‍ പത്ത്്്് വര്‍ഷത്തിലധികമായി വളര്‍ന്നിട്ടും ഇവ മാറ്റുവാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
പെട്ടി ഓട്ടോറിക്ഷ പോയാല്‍പോലും ഇളകുന്ന ഊട്ടറപുഴപ്പാലത്തില്‍ ഒരുദിവസം മാത്രം ആയിരത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്. പൊതുമരാമത്ത്വകുപ്പ് നാലിലധികംപ്രാഥമിക പഠനങ്ങള്‍ നടത്തുന്നതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മനുഷ്യാവകാശ കമ്മിഷനില്‍ നല്‍കിയ വാക്ക് ഉദ്യോഗസ്ഥര്‍ പാലിക്കാത്തതിനെ തുടര്‍ന്ന്് കോടതി അലക്ഷ്യത്തിനുള്ള പരാതിയുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പുനല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago