HOME
DETAILS

'അവന് ഒരു ധാര്‍മികതയുമില്ല, എല്ലാം കള്ളങ്ങളാണ്'- ട്രംപിനെതിരെ ആഞ്ഞടിച്ച് സഹോദരി

  
backup
August 23 2020 | 07:08 AM

world-trump-has-no-principles-is-cruel-sister-maryanne-2020

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് സഹോദരി മാരിന്‍ ബാരി ട്രംപ്. യാതോരി ധാര്‍മികതയുമില്ലാത്തയാളാണ് ട്രംപെന്നും അവന്‍ പറയുന്നതെല്ലാം കള്ളമാണെന്നും അവര്‍ കുറ്റപ്പെടുത്തി. മരുമകളായ മേരി എല്‍ ട്രംപ് റെക്കോര്‍ഡ് ചെയ്ത അവരിരുവരും തമ്മലുള്ള സ്വകാര്യ സംഭാഷണത്തിലായിരുന്നു മാരിന്റെ പരാമര്‍ശം.

ഞാന്‍ ഫെഡറല്‍ ജഡ്ജിയായി സേവനമനുഷ്ടിച്ചിരുന്ന കാലത്ത് ഫോക്‌സ് ന്യൂസില്‍ ട്രംപിന്റെ പരാമര്‍ശം കേള്‍ക്കാനിടയായി. അമേരിക്കയിലേക്കുള്ള അഭയാര്‍ഥി വിഷയത്തെപ്പറ്റിയായിരുന്നു ചര്‍ച്ച. ഒരു പക്ഷേ അവളെ അതിര്‍ത്തില്‍ തന്നെ നിര്‍ത്തേണ്ടി വരും എന്നൊരു നിര്‍ദ്ദേശം അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറയുന്നത് കേട്ടു. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റി ഇടുങ്ങിയ ക്വാര്‍ട്ടേഴ്‌സുകളില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ വാദംകേള്‍ക്കലുകള്‍ നടക്കുന്ന സമയമായിരുന്നു അത്.


യാതൊരു ധാര്‍മികതയുമില്ലാത്തയാളാണ് അദ്ദേഹം. ഒന്നുമില്ല. ഒരു ദൈവവിശ്വാസിയാണെങ്കില്‍ ആളുകള്‍ക്ക് നന്മ മാത്രമാണ് ചെയ്യേണ്ടത്. അല്ലാതെ ഇത്തരത്തില്‍ ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നവരെ എങ്ങനെ ദൈവവിശ്വാസിയെന്ന് വിളിക്കും മാരിന്‍ പറഞ്ഞു.

അവന്റെ നശിച്ച ഓരോ ട്വീറ്റുകളും കള്ളം പറയലും എന്റെ ദൈവമേ. ഞാന്‍ വളരെ സ്വതന്ത്രമായാണ് ഇപ്പോള്‍ ഇത് സംസാരിക്കുന്നത്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ കള്ളങ്ങള്‍ മാത്രം അയാള്‍ പറയുന്നു.
അതിര്‍ത്തിയിലെ കുട്ടികള്‍ക്ക് വേണ്ടി അയാള്‍ എന്താണ് ചെയ്തത്. അഭയാര്‍ഥി വിഷയത്തില്‍ കോടതിയില്‍ ഞാനെടുത്ത നിര്‍ദ്ദേശങ്ങള്‍ പോലും അയാള്‍ ശരിക്ക് കേട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. അഭയാര്‍ഥികളോട് മാന്യമായി പെരുമാറാത്തതിന് കോടതിയിലെ ജഡ്ജിക്കെതിരെ വരെ ഞാന്‍ നിലകൊണ്ടിട്ടുണ്ട്. ഇതൊന്നും ട്രംപിന് മനസ്സിലായിട്ടില്ലാത്തതില്‍ വിഷമം തോന്നുന്നു. അതിനെപ്പറ്റിയൊന്നും അദ്ദേഹം വായിച്ചിട്ടില്ലെന്ന് തോന്നുന്നു മാരിന്‍ പറഞ്ഞു.

മാരിന്‍ ട്രംപിനെ ഇതുവരെ പരസ്യമായി വിമര്‍ശിച്ചിട്ടില്ല. തന്റെ സഹോദരങ്ങളോടും മരുമക്കളോടും മാത്രമേ അവര്‍ തന്റെ വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞിട്ടുള്ളു. റെക്കോര്‍ഡിങ്ങിലെ അവരുടെ അസാധാരണമായ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരങ്ങളില്‍ ഒരാള്‍ ആദ്യമായി നടത്തിയ ഏറ്റവും വിമര്‍ശനാത്മക അഭിപ്രായങ്ങളായാണ് യ.എസ് നിരീക്ഷകര്‍ അടയാളപ്പെടുത്തുന്നത്.

നേരത്തേ ട്രംപിനെതിരെ ആരോപണങ്ങളുമായി ട്രംപിന്റെ സഹോദരന്റെ മകള്‍ കൂടിയായ മേരി ട്രംപ് രംഗത്തത്തിയിരുന്നു. ഇവരുടെ വരാനിരിക്കുന്ന പുസ്തകമായ ടൂ മച്ച് ആന്റ് നെവര്‍ ഇനഫ്; ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ മോസ്റ്റ് ഡേഞ്ചറസ് മാന്‍ എന്ന പുസ്തകത്തിലാണ് ട്രംപിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ട്രംപിന്റെ സഹോദരനായ ഫ്രെഡി ട്രംപിന്റെ മകളാണ് മേരി ട്രംപ്. തന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നെന്നും പിതാവിന്റെ സഹോദരങ്ങളുടെ നിശബ്ദദതയും നിഷ്ടക്രിയത്വും അദ്ദേഹത്തെ നശിപ്പിച്ചെന്നും ഇവര്‍ പറയുന്നു. തന്റെ രാജ്യത്തെ ട്രംപ് നശിപ്പിക്കുന്നത് കണ്ടു കൊണ്ട് നില്‍ക്കാനാവില്ലെന്ന് ഇവര്‍ സി.എന്‍.എന്നിനോട് പറഞ്ഞിരുന്നു.

തന്റെ പഴയ ഓര്‍മകളും മറ്റു കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞുമാണ് മേരി ട്രംപ് പുസ്തകം എഴുതിയിരിക്കുന്നത്. ഒപ്പം ബിസിനസ് രേഖകളും മറ്റും പുസ്തകത്തിനായി ശേഖരിച്ചുണ്ടായിരുന്നു.

ട്രംപിന്റെ ബിസിനസ് ജീവിതത്തെ പറ്റിയും, വൈറ്റ് ഹൗസ് പ്രവര്‍ത്തനങ്ങളെ പറ്റിയും ട്രംപും പിതാവുമായുള്ള ബന്ധത്തെ പറ്റിയും പുസ്തകത്തില്‍ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  6 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  6 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  6 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  6 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago