സഊദിയിൽ സന്ദർശക വിസയിലെത്തിയ തൃശൂര്‍ സ്വദേശിനി നിര്യാതയായി
ദമാം: സഊദിയിൽ മകന്റെയടുക്കൽ സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശിനി അൽഖോബാറിൽ നിര്യാതയായി. തൃശൂര്‍ ഒളരിക്കര കാട്ടകത്ത് വീട്ടില്‍ പരേതനായ ഷാഹിദ് ലത്തീഫിന്‍റെ ഭാര്യ ഐഷു (84) ആണ് അല്‍കോബാറില്‍ നിര്യാതയായി. കഴിഞ്ഞ ഡിസംബറിലാണ് മകന്‍ മുഹിയുദ്ധീന്‍റെ കുടുംബത്തോടൊപ്പം അല്‍കോബാറിൽ സന്ദർശക വിസയിലെത്തിയത്. ഇവിടെ അഖ്‌റബിയയിൽ താമസിച്ചു വരികയായിരുന്നു. വാര്‍ധക്യ സാഹചമായ പ്രയാസങ്ങള്‍ മൂലം ചികിത്സയിലും വിശ്രമത്തിലും കഴിയവേ ഞായറാഴ്ച രാവിലെ ദേഹാസ്ഥാത്യം മൂലം മരണപ്പെടുകയായിരുന്നു. തൃശൂര്‍ പതിയാശ്ശേരി കുടുംബാംഗം പരേതരായ അഹമ്മദുണ്ണി കൊച്ചു കദീജ എന്നിവരുടെ മകളാണ്.
മുഹിയുദ്ധീനെ കൂടാതെ മുഹമ്മദ് ശരീഫ് യുഎഇ, ഡോ അസ്ലം ജിദ്ധ, മുഹമ്മദ് നിസാര്‍ തൃശൂര്‍, ഷീല,അസ്മ എന്നിവരാണ് മറ്റു മക്കൾ.
ശൈലജ,ഖനീമ,ബീന ബീഗം,സാജിത,അഡ്വ: അബ്ദുല്ല സോന,അസൈനാര്‍ (റിട്ട : ഡിവൈഎസ്പി) എന്നിവര്‍ മരുമക്കളുമാണ്. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്ക ത്തിന്‍റെ നേതൃത്വത്തില്‍ നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ മയ്യിത്ത് തുക്ബ കബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."