സി എച്ച് സെന്ററിന് ഫണ്ട് കൈമാറി
ജിദ്ദ: മാറാക്കര സി.എച്ച് സെന്റർ പുതിയ കെട്ടിടത്തിന് മാറാക്കര സി. എച്ച് സെന്റര്‍ ജിദ്ദ ചാപ്റ്റർ സ്വരൂപിച്ച തുക ജിദ്ദ ചാപ്റ്റർ ജോ. കൺവീനർ മുകേഷ് പാങ്ങാട്ട് കൈമാറി. മാറാക്കര സി. എച്ച് സെന്റര്‍ ഉത്ഘാടന പരിപാടിയിൽ വെച്ച് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ക്കാണ് തുക കൈമാറിയത്. ഭാരവാഹികളായ മുഹമ്മദ് റാഫി പനമ്പുലാക്കൽ, റഫീഖ് കല്ലൻ, ശിഹാബ് നെടുവഞ്ചേരി, ജമാൽ മാട്ടിൽ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.
പ്രതിമാസ ഗോൾഡ് കോയിൻ നറുക്കെടുപ്പ് പദ്ധതിയിലൂടെയും പ്രവാസികളിൽ നിന്ന് സംഭാവന സ്വീകരിച്ചുമാണ് ഈ തുക സമാഹരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഭാവന നൽകിയവർക്കും സഹകരിച്ചവർക്കും മാറാക്കര സി.എച്ച് സെന്റര്‍ ജിദ്ദ ചാപ്റ്റർ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. പാലിയേറ്റീവ് ക്ലിനിക്, കിടപ്പിലായ രോഗികളെ വീട്ടിൽ ചെന്ന് പരിശോധിക്കുന്ന ഹോം കെയർ, സൗജന്യ ആംബുലൻസ് സേവനം, അശരണർക്കു സൗജന്യ മരുന്ന് വിതരണം, അത്യാവശ്യ ഘട്ടങ്ങളിൽ സൗജന്യ ഭക്ഷണ വിതരണം, പൊതു ജനങ്ങൾക്ക് വിവിധ സേവനങ്ങൾ ചെയ്തു കൊടുക്കുന്ന ഹെൽപ് ഡെസ്ക് തുടങ്ങിയവയാണ് മാറാക്കര സി. എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."