കൊല്ലത്തെ കനത്ത പോളിങ്ങില്‍ പ്രതിക്ഷ
കൊല്ലം: വീറും വാശിയും നിറഞ്ഞ കൊല്ലം ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യതസ്ഥമായി ഉണ്ടായ ഉയര്‍ന്ന പോളിംഗിലാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ. ജില്ലയില്‍ പോളിങ് പൊതുവേ സമാധാനപരമായിരുന്നു. പല ബൂത്തുകളിലും രാവിലെ മുതല്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ടനിരതന്നെയായിരുന്നു.
കൊല്ലം നഗരത്തില്‍ പട്ടത്താനത്തും അഞ്ചല്‍ ഏരൂരും രണ്ടുവനിതാ വോട്ടര്‍മാരുടെ വോട്ടുകള്‍ കള്ളവോട്ടു നടത്തിയതായി പരാതി ഉയര്‍ന്നു.ജില്ലയിലെ പ്രമുഖരെല്ലാംതന്നെ രാവിലെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. പലരും കുടുംബസമേതമാണ് എത്തിയത്. കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍ രാവിലെ കുടുംബസമേതം പട്ടത്താനം കൃസ്തുരാജ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിശേഷം മണ്ഡലത്തില്‍ പര്യടനം നടത്തി. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ പത്തനംതിട്ട മണ്ഡലത്തിലെ കലഞ്ഞൂര്‍ ഗവ എല്‍.പി എസിലെ 167-ാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി.
എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.വി സാബുവിന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു വോട്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പലയിടത്തും വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ദീര്‍ഘനേരം വോട്ടെടുപ്പ് നിര്‍ത്തിവക്കേണ്ടി വന്നു. തലേ ദിവസം പെയ്ത മഴയെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി തടസപ്പെട്ടിരുന്നു.
ഇതും തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമായി. വൈകിട്ട് ആറിന് മുമ്പ് ടോക്കണ്‍ ലഭിച്ച് അനവധി വോട്ടര്‍മാര്‍ വിവിധ ബൂത്തുകളില്‍ ഏഴുമണിയോടെയാണ് വോട്ടു ചെയ്തത്. വോട്ടു ചെയ്യാന്‍ ആവേശത്തിലെത്തിയ പലര്‍ക്കും ഇക്കുറി നിസ്സഹായരായി മടങ്ങേണ്ടി വന്നു. കഴിഞ്ഞ തവണ വോട്ടു ചെയ്തവര്‍ക്കാണ് ഈ ദുരനുഭവം.
വീട്ടില്‍ നിന്ന് ചികില്‍സയ്ക്കായി വിട്ടു നിന്നവര്‍ക്കും വാടക വീട്ടില്‍ താമസ്സിക്കുന്നവര്‍ക്കുമായിരുന്നു വോട്ട് നഷ്ട്ടമായത്. ബി.എല്‍.ഒ മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഈ വിവരം വോട്ടറന്മാര്‍ അറിഞ്ഞിരുന്നില്ല. വോട്ടു ചെയ്യാല്‍ ബുത്തില്‍ എത്തിയപ്പോഴാണ് പട്ടികയില്‍ ഇടമില്ലെന്ന് കണ്ട് ഇവര്‍ക്ക് മടങ്ങേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."