HOME
DETAILS
MAL
നിയമോപദേശം തേടിയ കമ്പനിക്ക് അദാനിയുമായുള്ള ബന്ധം അറിഞ്ഞിരുന്നില്ല: കോടിയേരി
backup
August 23 2020 | 16:08 PM
തിരുവനന്തപുരം: വിമാനത്താവളത്തിനായുള്ള ലേലനടപടികളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് കമ്പനിക്ക് അദാനിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇ.പിജയരാജനും. അദാനിയുമായി ബന്ധമുണ്ടെങ്കില്‍ അവര്‍ സ്വയം ഒഴിയേണ്ടതായിരുന്നുവെന്ന് കോടിയേരി പറഞ്ഞു.
ലേലത്തിനുള്ള നിയമവശമാണ് ഏജന്‍സി നല്‍കിയത്. അദാനിയുമായി ബന്ധമുള്ള കമ്പനി എന്തുകൊണ്ട് സ്വയം ഒഴിഞ്ഞില്ലെന്ന് പരിശോധിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കണം. ഒന്നിച്ച് എതിര്‍ത്താല്‍ അദാനിക്ക് വിമാനത്താവള നടത്തിപ്പില്‍ നിന്ന് പിന്മാറേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു. അതേസമയം, സംഭവത്തില്‍ കെ.എസ്.ഐ.ഡി.സിക്ക് വീഴ്ചയില്ലെന്ന് മന്ത്രി ഇ.പി ജയരാജന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."