മഴയിലും കിഴക്കന്‍ മേഖലകളിലെ മിക്ക ബൂത്തുകളിലും നീണ്ടനിര
കൊല്ലം: തെരഞ്ഞെടുപ്പ് ദിവസത്തിലെ മഴയിലും കിഴക്കന്‍ മേഖലയിലെ പോളിങ്ങിന് ആവേശം കുറഞ്ഞില്ല. രാവിലെ മുതല്‍ തന്നെ നീണ്ട നിരയായിരുന്നു പല പോളിങ് ബൂത്തുകളിലും. ചില ബൂത്തുകളില്‍ പോളിങ് മെഷീന്റെ ഭാഗമായ വിവി പാറ്റ് മെഷീന്‍ പണിമുടക്കിയത് ഏറെ നേരം കാത്തുനിന്ന വോട്ടര്‍മാരേയും മുതിര്‍ന്നവരേയും വലച്ചു. ചില ബൂത്തുകളില്‍ പോളിങ് ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ വൈകിയതും ഏറെ ബുദ്ധിമുട്ടാണ്ടാക്കി.
പത്തനാപുരം മഞ്ചള്ളൂരിലെ എന്‍.എസ്.എസ് കരയോഗമന്ദിരത്തിലെ 26ാം നമ്പര്‍ ബൂത്ത്, കുണ്ടയം എല്‍.പി.എസ്, കുണ്ടയം ഗ്രന്ഥശാല, പിറവന്തൂര്‍ പഞ്ചായത്തിലെ ചേകം എല്‍.പി.എസ്, തലവൂര്‍ പഞ്ചായത്തിലെ പിടവൂര്‍ എല്‍.പി.എസ്, വിളക്കുടി പഞ്ചായത്തിലെ 117, 121 ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് പോളിങ് ആരംഭിച്ചത്. റിട്ടേണിങ് ഓഫിസര്‍മാരും പ്രീസൈഡിങ് ഓഫിസര്‍മാരും എത്തിയാണ് തകരാര്‍ പരിഹരിക്കാനായത്. പുനലൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇരുപത്തിയഞ്ചോളം ബൂത്തുകളില്‍ വോട്ടിങ് മെഷീനും വി.വി പാറ്റും തകരാറിലായി. കൂടാതെ കൊട്ടാരക്കര അമ്പലക്കരയിലെ പ്രശ്‌നബാധിത ബൂത്തില്‍ വി.വി പാറ്റ് തകരാറിലായി. ഈ ബൂത്തിലെ രണ്ട് മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു. ചിലയിടങ്ങില്‍ വൈദ്യുതി തകരാറുണ്ടായതും വോട്ടിങ്ങിനെ കാര്യമായി ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."