ദുരിത ബാധിതര്‍ക്ക് താമസമൊരുക്കി ക്ലബ് പ്രവര്‍ത്തകര്‍
അരീക്കോട്: ദുരിത ബാധിതര്‍ക്ക് താമസമൊരുക്കി ക്ലബ് പ്രവര്‍ത്തകര്‍ മാതൃകയായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞവര്‍ക്കാണ് ഓടക്കയം നെഹ്റു യുവജന ട്രൈബല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകര്‍ ക്ലബ് മുറി ഒഴിഞ്ഞുകൊടുത്തത്.
കഴിഞ്ഞ 16ന് തുടങ്ങിയ ക്യാംപ് ഇന്നലെയാണ് അവസാനിച്ചത്. ഇതോടെയാണ് ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും തകര്‍ന്നു ഒലിച്ചുപോയ പ്രേമന്റെ കുടുംബത്തിന് താമസിക്കാന്‍ ക്ലബ് പ്രവര്‍ത്തകര്‍ സൗകര്യം ഒരുക്കിയത്. പ്രേമന്റെ അമ്മ ഉള്‍പെടെയുള്ള ബന്ധുക്കള്‍ ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. ഭാര്യ ശാന്തയും മകള്‍ പ്രബിഷയും അത്ഭുതകരമായാണ് തകര്‍ന്ന വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്. ദുരിതാശ്വാസ ക്യാംപ് അവസാനിപ്പിക്കുകയാണെന്ന് അറിഞ്ഞതോടെ പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ മുതല്‍ ക്ലബ് മുറി പൂര്‍ണമായും വൃത്തിയാക്കി താമസയോഗ്യമാക്കുകയായിരുന്നു.
നെല്ലിയായി പ്രണവ്, രാമകൃഷ്ണന്, രാജന്, വിജയന്, ബിജിന് പടിയാനി, ഹരിചന്ദ്രന്, ഹരികൃഷ്ണന്, അരുണ്‍, ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ലബ് താമസയോഗ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."