HOME
DETAILS

ഒടുവില്‍ ഓപ്പണ്‍ വോട്ടിന് വഴങ്ങി; വിജയപ്രതീക്ഷയില്‍ മുന്‍ എം.എല്‍.എ

  
backup
April 24 2019 | 05:04 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-2

എടച്ചേരി: തന്റെ അടുത്ത സുഹൃത്തായിരുന്ന ലീഡര്‍ കെ. കരുണാകരന്റെ മകന്‍ മുരളീധരന് നേരിട്ട് വോട്ട് ചെയ്യാന്‍ കഴിയാത്തതിലുള്ള പ്രയാസത്തിലാണ് മുന്‍ എം.എല്‍.എ പണാറത്ത് കുഞ്ഞിമുഹമ്മദ്. വീടിനടുത്തുള്ള എടച്ചേരി നോര്‍ത്ത് യു.പി സ്‌കൂളിലെ ഏഴാം നമ്പര്‍ ബൂത്തില്‍ മകന്റെയും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പണാറത്ത് വോട്ട് ചെയ്യാനെത്തിയത്.
1956-ല്‍ ഹമീദലി ഷംനാട് നാദാപുരത്ത് മത്സരിച്ചപ്പോള്‍ ചെയ്ത വോട്ടാണ് പണാറത്തിന്റെ കന്നിവോട്ട്. ആ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥി വിജയിച്ചുവെന്ന വാര്‍ത്ത കേട്ട നിമിഷം ഇപ്പോഴും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്രാവശ്യത്തെ വോട്ട് ഓപ്പണായി ചെയ്തതാണെങ്കിലും മുരളീധരന്‍ മാന്യമായ ഭൂരിപക്ഷത്തോടെ വിജയിക്കും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും പണാറത്ത് പറഞ്ഞു. അവസാനമായി തന്റെ ഓപ്പണ്‍ വോട്ട് ചെയ്യാന്‍ പണാറത്ത് ഏല്‍പ്പിച്ചത് എടച്ചേരി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റായ ചുണ്ടയില്‍ മുഹമ്മദിനെയാണ്. മുസ്‌ലിം ലീഗിനെ നെഞ്ചോട് ചേര്‍ത്ത്, നീണ്ട അഞ്ച് പതിറ്റാണ്ടിലധികം പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്ന പണാറത്ത് 1977 മുതല്‍ മേപ്പയ്യൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു. ജീവിതത്തിന്റെ സായംസന്ധ്യയിലും ലീഗിനോട് കാണിക്കുന്ന പ്രതിബദ്ധതയാണ് തന്റെ ഓപ്പണ്‍ വോട്ട് ലീഗ് ഭാരവാഹിയെക്കൊണ്ട് തന്നെ ചെയ്യിക്കുക വഴി പണാറത്ത് തെളിയിച്ചത്. കേരളത്തിലെ മണ്ഡലങ്ങളില്‍ വോട്ടിങ്ങിലുണ്ടായ വര്‍ധനവ് യു.ഡി.എഫിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെ ഇറക്കാനാകുമെന്നും അരനൂറ്റാണ്ടിലധികം കാലം രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള 84കാരനായ പണാറത്ത് കുഞ്ഞിമുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  15 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  17 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  38 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago