മുസ്ലിം ലീഗ് ദുരിതാശ്വാസ നിധിയിലേക്ക് മാറാക്കരയില്നിന്ന് 5.55 ലക്ഷം
പുത്തനത്താണി: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇരുപത് വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച 5.55 ലക്ഷം രൂപ (555590) ദേശീയ -സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ കൈമാറി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി ,ദേശീയ സെക്രട്ടറി എം.പി.അബ്ദുസ്സമദ് സമദാനി,സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ, അഡ്വ.എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, കെ.എസ് ഹംസ, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവികളായ ഒ.കെ.സുബൈര്‍ ,മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.മൊയ്തീന് കുട്ടി മാസ്റ്റര്‍,കാലൊടി അബു ഹാജി, ടി.പി. കുഞ്ഞുട്ടി ഹാജി, അബൂബക്കര്‍ തുറക്കല്‍, മുസ്തഫഹാജി അയനിക്കുന്നന്‍, എ.പി. അബ്ദു, റഫീഖ് കല്ലിങ്ങല്‍, മൊയ്തീന് മാടക്കല്‍, ഹംസ ചോഴിമഠത്തില്‍, ഒ.പി. കുഞ്ഞിമുഹമ്മദ്, പി.ഇബ്രാഹീം കുട്ടി, ജുനൈദ് പാമ്പലത്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."