റേഷന്‍ കാര്‍ഡ്, അധിക ഭൂമി നിയന്ത്രണങ്ങളില്‍ ഇളവ് ലൈഫ് മിഷനില്‍ 3,028 പേര്‍ അര്‍ഹരുടെ പട്ടികയില്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ലൈഫ് മിഷന്‍ രണ്ടാംഘട്ടം ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളികളുടെ അപേക്ഷകരില്‍ റേഷന്‍ കാര്‍ഡ്, അധിക ഭൂമി എന്നിവയുടെ പേരില്‍ തള്ളിയ 3,028 പേര്‍ അര്‍ഹരുടെ ലിസ്റ്റില്‍. അധിക ഭൂമിയുടെ പേരില്‍ 97 പേര്‍ക്കും റേഷന്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ 2,931 പേര്‍ക്കുമാണ് വീട് നിര്‍മിക്കാന്‍ ലൈഫ് മിഷന്‍ ഫണ്ട് അനുമതി ലഭിച്ചത്.
റേഷന്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരിലും ഗ്രാമപഞ്ചായത്തുകളില്‍ 25 സെന്റിലോ നഗരസഭ, കോര്‍പറേഷന്‍ പരിധികളില്‍ അഞ്ച് സെന്റിലോ കൂടുതല്‍ ഭൂമിയുള്ളവരുമായ അപേക്ഷകരെയാണ് അര്‍ഹരുടെ ലിസ്റ്റില്‍ നിന്ന് നീക്കിയിരുന്നത്. പട്ടികജാതി, വര്‍ഗ, മത്സ്യത്തൊഴിലാളികളികളായ അപേക്ഷകര്‍ക്കാണ് നിയമത്തിളില്‍ ഇളവ് നല്‍കിയത്.
പട്ടികജാതി വിഭാഗത്തില്‍ 2359 പേര്‍ക്കും, പട്ടികവര്‍ഗ വിഭാഗത്തില്‍ 381 പേര്‍ക്കും, മത്സ്യതൊഴിലാളി വിഭാഗത്തില്‍ 191 പേര്‍ക്കുമാണ് റേഷന്‍കാര്‍ഡ് പ്രശ്‌നത്തിന്റെ പേരില്‍ അപേക്ഷ തഴയപ്പെട്ടിരുന്നത്. 25 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളതിനാല്‍ പട്ടികജാതിയില്‍ 84 പേര്‍ക്കും പട്ടിക വര്‍ഗത്തില്‍ 10 പേര്‍ക്കും മത്സ്യത്തൊഴിലാളികളില്‍ മൂന്നു പേര്‍ക്കും അനുമതി നിഷേധിച്ചിരുന്നു. ഇവര്‍ക്കും പുതിയ ലിസ്റ്റില്‍ അനുമതി നല്‍കി. ഇവരോട് തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ മാത്രം 1,217 പേര്‍ക്കാണ് നിയന്ത്രണം നീക്കിയത് വഴി വീടിന് അനുമതി ലഭിക്കുന്നത്. പാലക്കാട് ജില്ലയില്‍ 282 പേര്‍ക്കും അനുമതി ലഭിച്ചു. ഏറ്റവും കുറവ് അപേക്ഷകരുള്ള കണ്ണൂര്‍ ജില്ലയില്‍ റേഷന്‍കാര്‍ഡിന്റെ പേരില്‍ 23 പേര്‍ മാത്രമാണ് തഴയപ്പെട്ടിരുന്നത്. നിലവില്‍ ലൈഫ്മിഷന്‍ രണ്ടാംഘട്ടത്തില്‍ പട്ടികജാതി വിഭാഗത്തില്‍ 64 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 54 ശതമാനവും മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ 75 ശതമാനവും വീടുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."