HOME
DETAILS

തോട്ടം-ആദിവാസി മേഖലകളില്‍ മികച്ച പോളിങ്

  
backup
April 24 2019 | 06:04 AM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വയനാട്ടിലെ തോട്ടം-ആദിവാസി മേഖലകളില്‍ മികച്ച പോളിങ്. രാവിലെ ഏഴുമുതല്‍ തന്നെ പോളിങ് ബൂത്തിനു മുന്നില്‍ സമ്മതിദായകരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.
പോളിങ് അവസാനിക്കുന്ന വൈകീട്ട് ആറുവരെ മഴയെ അവഗണിച്ചും ഈ നില തുടര്‍ന്നു. തോട്ടംമേഖലയായ മേപ്പാടി ചുളിക്ക ഗവ. എല്‍.പി സ്‌കൂളില്‍ സജ്ജീകരിച്ച 163, 164, 165 നമ്പര്‍ ബൂത്തുകളില്‍ രാവിലെ ഒന്‍പതിന് യഥാക്രമം 13.35, 20, 22.92 ശതമാനം എന്നിങ്ങനെ പോളിങ് രേഖപ്പെടുത്തി.
മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ അരണമല കാട്ടുനായ്ക്ക കോളനിയില്‍ നിന്നുള്ള 103 പേര്‍ക്കും മീനാക്ഷി എസ്‌റ്റേറ്റിലെ 165ഓളം തമിഴ് വംശജര്‍ക്കും ഇവിടെയായിരുന്നു വോട്ട്. വനത്തിനുള്ളിലെ പരപ്പന്‍പാറ ചോലനായ്ക്ക കോളനിയില്‍ നിന്നുള്ള 18 പേരും ശേഖരന്‍കുണ്ട് കാട്ടുനായ്ക്ക കോളനിയിലെ സമ്മതിദായകരും വടുവന്‍ചാല്‍ ചിത്രഗിരി എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു. ഭിന്നശേഷി സൗഹൃദമായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഭിന്നശേഷിക്കാര്‍, വാര്‍ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ പരസഹായം ആവശ്യമുള്ളവരെ വോട്ടിങ് കേന്ദ്രത്തിലെത്തിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.
അതാതു ബൂത്തുകളില്‍ ഭിന്നശേഷിക്കാരുടെ ലിസ്റ്റ് അനുസരിച്ച് ബിഎല്‍ഒമാര്‍ ഫോണില്‍ നേരിട്ട് ബന്ധപ്പെട്ട ശേഷം സജ്ജമാക്കിയിട്ടുള്ള വാഹനത്തില്‍ വോട്ടിങ് കേന്ദ്രത്തിലും തിരികെ വീടുകളിലും എത്തിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും പോളിങ് ബൂത്തുകളില്‍ ഒരുക്കിയിരുന്നു. മാതൃകാ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്കായി ഇരിപ്പിടങ്ങളും കുടിവെള്ള സൗകര്യവും ഏര്‍പ്പെടുത്തി. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതുമുതല്‍ കര്‍മനിരതരായ ഉദ്യോഗസ്ഥരും 'സ്വീപ്' ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പോളിങ് ശതമാനം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
കേന്ദ്ര-സംസ്ഥാന സേനകളുടെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷയിലായിരുന്നു പോളിങ്. പ്രശ്‌നബാധിതമെന്നു കണ്ടെത്തിയ 72 ബൂത്തുകളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago