യന്ത്രങ്ങള്‍ പണിമുടക്കിയത് കൂടുതല്‍ ബത്തേരിയില്‍
സുല്‍ത്താന്‍ ബത്തേരി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടിങ് മെഷീനുകള്‍ പണിമുടക്കിയെങ്കിലും ഏറ്റവും കൂടുതലുണ്ടായത് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലാണ്.
പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസിലെ മൂന്നാം നമ്പര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീന്‍, കബനിഗിരി സെയ്ന്റ് മേരീസ് സ്‌കൂളിലെ 13ാം നമ്പര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീന്‍, ചീങ്ങേരി ജി.എല്‍.പി സ്‌കൂളിലെ 161ാം നമ്പര്‍ ബൂത്തിലെ കണ്‍ട്രോള്‍ യൂണിറ്റ്, കല്ലൂര്‍ ജി.എച്ച്.എസ്സിലെ 90ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് മെഷീന്‍, ഓടപ്പളം ജി.എച്ച്.എസിലെ 129ാം നമ്പര്‍ ബൂത്തിലെ വി.വി. പാറ്റ് മെഷീന്‍, മൂലങ്കാവ് ജി.എച്ച്.എസിലെ 87ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് മെഷീന്‍, പഴൂര്‍ സെയ്ന്റ് ആന്റണീസ് യു.പി. സ്‌കൂളിലെ 208ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് മെഷീനും വി.വി പാറ്റ് മെഷീനും എന്നിവ തകരാറിലായതിനെ തുടര്‍ന്ന് മാറ്റിവച്ചു.
കല്ലിങ്കര ജി.എല്‍.പി സ്‌കൂളിലെ 206ാം ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായെങ്കിലും പരിഹരിച്ചു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ്, പാടിച്ചിറ സെയ്ന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ 12ാം നമ്പര്‍ ബൂത്തിലെ മുഴുവന്‍ മെഷീനുകളും, മൈലമ്പാടി അനന്തനാരായണന്‍ മെമ്മോറിയല്‍ എല്‍.പി സ്‌കൂളിലെ 148 നമ്പര്‍ ബൂത്തിലെ കണ്‍ട്രോള്‍ യൂണിറ്റ്, കല്ലൂര്‍ ജി.എച്ച്.എസിലെ 90ാം നമ്പര്‍ ബൂത്തിലെ കണ്‍ട്രോള്‍ യൂനിറ്റ്, കോളേരി കൃഷ്ണവിലാസ് എ.യു.പി.എസിലെ 59ാം നമ്പര്‍ ബൂത്തിലെ ബാലറ്റ് യൂനിറ്റ്, പുറ്റാട് ജി.എല്‍.പി.എസ്സിലെ 171ാം നമ്പര്‍ ബൂത്തിലെ മുഴുവന്‍ മെഷീനുകളും, അതിരാറ്റ്കുന്ന് ജി.എച്ച്.എസ്.എസിലെ 65ാം നമ്പര്‍ ബൂത്തിലെ വി.വി. പാറ്റ് മെഷീന്‍, കല്ലുവയല്‍ എസ്.എന്‍.എ.എല്‍.പി.എസിലെ 39ാം നമ്പര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീന്‍, ബത്തേരി സര്‍വജന ജി.വി.എച്ച്.എസ്.എസിലെ 117ാം നമ്പര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീന്‍, അപ്പാട് ജി.യു.പി.എസ്സിലെ 137ാം നമ്പര്‍ ബൂത്തിലെ കണ്‍ട്രോള്‍ യൂനിറ്റും വോട്ടിങ് മെഷീനും, മുത്തങ്ങ ജി.എല്‍.പി സ്‌കൂളിലെ 96ാം നമ്പര്‍ ബൂത്തിലെ വി.വി. പാറ്റ് മെഷീന്‍, വാകേരി ജി.എച്ച്.എസ്സിലെ 78ാം നമ്പര്‍ ബൂത്തിലെ ബാലറ്റ് യൂണിറ്റ്, നടവയല്‍ സെയ്ന്റ് തോമസ് എല്‍.പി.എസിലെ 51ാം നമ്പര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീന്‍, കളത്തുവയല്‍ ഗാന്ധി സ്മാരക വായനശാലയിലെ 167ാം നമ്പര്‍ ബൂത്തിലെ വി.വി പാറ്റ്, ചീങ്ങേരി ജി.എല്‍.പി സ്‌കൂളിലെ 161ാം നമ്പര്‍ ബൂത്തിലെ മുഴുവന്‍ മെഷീനുകളും, ബത്തേരി സെന്റ് മേരീസ് കോളജിലെ 125ാം നമ്പര്‍ ബൂത്തിലെ വി.വി പാറ്റ്, ബീനാച്ചി ജി.യു.പി സ്‌കൂളിലെ 109ാം നമ്പര്‍ ബൂത്തിലെ മുഴുവന്‍ വോട്ടിങ് മെഷീനുകളും മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."