കണ്ണൂര്‍ നഗരത്തില്‍ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി
കണ്ണൂര്‍: ജോലിയില്‍ നിന്നു പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് നഗരമധ്യത്തിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയശേഷം ജോലിയില്‍ തിരിച്ചെടുക്കാമെന്ന ഉറപ്പു ലഭിച്ചതോടെ യുവാവ് താഴെയിറങ്ങി. കണ്ണൂര്‍ വിമാനത്താവള കരാറുകാരായ എല്‍ ആന്‍ഡ് ടി കമ്പനിയിലെ താല്‍കാലിക ഡ്രൈവര്‍ കോട്ടയം പൊന്‍കുന്നം സ്വദേശി മനൂപാണ് (23) ഇന്നലെ വൈകുന്നേരം 4.30ഓടെ കയറുമായി മരത്തില്‍ കയറിയത്. കൂടെ ജോലിചെയ്യുന്ന അരുണിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നു കണ്ണൂരിലെത്തി തഹസില്‍ദാര്‍ സജീവനെ വിവരമറിയിച്ചു. താലൂക്ക് ഓഫിസിനടുത്ത ലേബര്‍ കോടതിക്കു സമീപത്തെ മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ ജനം തടിച്ചുകൂടി. അസി. സ്റ്റേഷന്‍ ഓഫിസര്‍ ലക്ഷ്മണന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. സേനാംഗം മുകളിലേക്കു കയറുന്നതിനനുസരിച്ച് മനൂപ് കരുക്കു മുറുക്കിക്കൊണ്ടിരുന്നു. ഒടുവില്‍ തഹസില്‍ദാര്‍ എല്‍ ആന്‍ഡ് ടി അധികൃതരുമായി ബന്ധപ്പെട്ടു. എന്നാല്‍ തന്നെ നേരിട്ടു വിളിക്കണമെന്നായിരുന്നു മനൂപിന്റെ ആവശ്യം. ഒടുവില്‍ മരത്തിനു മുകളില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണിലേക്കു ജോലിയില്‍ തിരിച്ചെടുക്കാമെന്ന കമ്പനി അധികൃതരുടെ വിളി എത്തിയതോടെ വൈകുന്നേരം ആറോടെ മനൂപ് താഴെയിറങ്ങുകയായിരുന്നു. ലീഡിങ് ഫയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍, ഫയര്‍മാന്‍ ശ്രീകേഷ് എന്നിവരാണ് ഇയാളെ താഴെയിറക്കിയത്. വിവരമറിഞ്ഞു ജനങ്ങള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നു താലൂക്ക് ഓഫിസിനു മുന്നിലെ റോഡില്‍ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
മരത്തില്‍ നിന്നിറങ്ങുന്നതിനിടെ തോളിനു പരുക്കേറ്റ മനൂപിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."