ഇന്റര്‍നെറ്റ് കണക്ഷന് പണിമുടക്കി; സബ് രജിസ്ട്രാര്‍ ഓഫിസില്‍ ദുരിതം
മുക്കം: ഇന്റര്‍നെറ്റ് കണക്ഷന് പണിമുടക്കിയതോടെ ദുരിതത്തിലായി ജനങ്ങള്‍. മുക്കം ടൗണില്‍ പ്രവര്‍ത്തിക്കുന്ന മുക്കം സബ് രജിസ്ട്രാര്‍ ഓഫിസിലാണ് കഴിഞ്ഞ നാലു ദിവസമായി ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമല്ലാതായിരിക്കുന്നത്. ആധാരം രജിസ്ട്രേഷനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിയ നിരവധി ആളുകളാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്.
നെറ്റ് കണക്ഷന് ലഭ്യമല്ലാത്ത സമയങ്ങളില്‍ മാന്വല്‍ ആയി രജിസ്ട്രേഷന് നടത്താം എന്ന് ഉത്തരവുണ്ടെങ്കിലും ഇവിടുത്തെ ഉദ്യോഗസ്ഥര്‍ അതിന് തയാറാകുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. കഴിഞ്ഞദിവസം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി എത്തിയ ഇരുപതോളം പേര്‍ക്കാണ് നെറ്റ് കണക്ഷന് ഇല്ലാത്തതിനാല്‍ വൈകുന്നേരം വരെ ഓഫിസില്‍ കാത്തിരിക്കേണ്ടി വന്നത്.
ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷം വൈകുന്നേരത്തോടെ ഉദ്യോഗസ്ഥര്‍ മാന്വലായി രജിസ്ട്രേഷന് നടത്താന്‍ തയാറാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."