ടി.കെ.കെ സ്മാരക പുരസ്‌കാരം ഡോ.എ.സി പത്മനാഭന്
കാഞ്ഞങ്ങാട്: മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ നായരുടെ സ്മരണയ്ക്കായി ടി.കെ.കെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പത്താമതു പുരസ്‌കാരത്തിനു കുട്ടികളുടെ ഡോക്ടറായ എ.സി പത്മനാഭന്‍ അര്‍ഹനായി. കുഞ്ഞുങ്ങളുടെ രോഗനിര്‍ണയത്തിലും ചികിത്സയിലും നടത്തിയ സേവനങ്ങളെ മുന്‍നിര്‍ത്തിയാണു പുരസ്‌കാരം ഡോ.എ.സി പത്മനാഭനു നല്‍കാന്‍ തീരുമാനിച്ചതെന്നു ഫൗണ്ടേഷന്‍ ട്രഷറര്‍ എ.വി രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് അസ്‌ലം, സെക്രട്ടറി ടി.കെ നാരായണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഗസ്റ്റ് ആറിനു നാലിനു കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പുരസ്‌കാരം സമര്‍പ്പിക്കും. സ്വാതന്ത്ര്യസമര സേനാനി കെ മാധവന്‍, മുന്‍ രാജ്യസഭാംഗം ഹമീദലി ഷംനാട്, കൃഷി ശാസ്ത്രജ്ഞന്‍ ഡോ. കെ.പി പ്രഭാകരന്‍നായര്‍, ശില്‍പി കാനായി കുഞ്ഞിരാമന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായ്‌റാം ഭട്ട്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, അന്തരിച്ച മുന്‍ എം.എല്‍.എ എം കുഞ്ഞിരാമന്‍ നമ്പ്യാര്‍, പ്രമുഖ സോഷ്യലിസ്റ്റ് കെ.സി ഭാസ്‌ക്കരന്‍, വ്യവസായ പ്രമുഖന്‍ എച്ച് ശ്രീധര കമ്മത്ത് എന്നിവരാണ് മുന്‍ അവാര്‍ഡ് ജേതാക്കള്‍.
എഴുപത്തിനാലാം വയസ്സിലും ചികില്‍സാരംഗത്ത് സജീവ സാന്നിധ്യമായ ഡോ.എ.സി.പത്മനാഭന്‍ മണിപ്പാള്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നിന്നാണ് ബിരുദമെടുത്തത്. കോഴിക്കോട്, തിരുവനന്തപുരം, വയനാട്, കാസര്‍കോട് ജില്ലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഒ.കെ ഇന്ദിര. മക്കള്‍: ഡോ.സച്ചിന്‍, ഡോ. സമേഷ്, സകേഷ് (എന്‍ജിനീയര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."