HOME
DETAILS

ജില്ലയില്‍ ഡിഫ്തീരിയ പടരുമ്പോഴും പ്രതിരോധ വാക്‌സിനില്ലാതെ ആശുപത്രികള്‍

  
backup
July 20 2016 | 21:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%9f%e0%b4%b0

ഒലവക്കോട്: ജില്ലയില്‍ പനിജന്യരോഗങ്ങള്‍ പടരുമ്പോഴും ഡിഫ്തീരിയ (തൊണ്ടമുള്ള്) പ്രതിരോധ വാക്‌സിനു ക്ഷാമം. സര്‍ക്കാര്‍ തലത്തില്‍ വിതരണം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഡോക്ടര്‍മാര്‍ പോലും സ്വകാര്യ മരുന്നു വിതരണക്കാരില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാക്കിയാണ് കുത്തിവെപ്പ് എടുക്കുന്നത്.
രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കരുതലായി കുത്തിവയ്‌പെടുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. മരുന്നു മൊത്ത വിതരണ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന വാക്‌സിന്‍ തീര്‍ന്നതോടെയാണ് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയത്. രോഗം സാധാരണമല്ലാത്തതിനാല്‍ ഡിഫ്തീരിയയ്‌ക്കെതിരെയുള്ള ടിഡി വാക്‌സിന്‍ ആരോഗ്യവകുപ്പ് നേരിട്ടു വിതരണം ചെയ്യുന്നില്ല.
രോഗം സ്ഥിരീകരിച്ച ജില്ലയില്‍ മരുന്നു ലഭ്യമാക്കാന്‍ നീക്കം നടക്കുന്നുണ്ട്. ജില്ലാ അതിര്‍ത്തിയായ കൊപ്പത്തിനു സമീപം മലപ്പുറം ജില്ലയില്‍ രോഗം കണ്ടെത്തിയിരുന്നു. തൊണ്ടവേദന, പനി, ചുമ എന്നിവയാണു രോഗ ലക്ഷണം. ലക്ഷണമുള്ളവര്‍ ഡോക്ടറുടെ സേവനം തേടണം കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ കണ്ടെത്തി വാക്‌സിനേഷനു പ്രേരിപ്പിക്കുന്ന നടപടികളും പുരോഗതിയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago