HOME
DETAILS
MAL
പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
backup
August 24 2020 | 19:08 PM
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി പാലശ്ശേരി പരമേശ്വരന്റെ (60) മൃതദേഹം നാട്ടിലെത്തിച്ചു. 20 വർഷമായി റുവൈധയിലെ കൃഷിയിടത്തിൽ ജോലി ചെയ്തു വരികയായിരുന്ന പരമേശ്വരൻ കഴിഞ്ഞ ജൂലൈ 31ന് ജോലിസ്ഥലത്തു കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
വളരെ വൈകിയും പരമേശ്വരനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാത്തതിനാൽ സ്പോൺസർ അന്വേഷിച്ചു ചെന്നപ്പോഴാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ പരമേശ്വരനെ കണ്ടെത്തിയത്. ഭാര്യ രാധ, മക്കൾ ദിലീപ്, മൃദുല. മൃതശരീരം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."