കോട്ടയം ജില്ലയില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി
കോട്ടയം : പ്രളയക്കെടുതിയില്‍ ജില്ലയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. പൂര്‍ണ്ണമായും വെള്ളം ഇറങ്ങിയാല്‍ മാത്രമേ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി അറിയിച്ചു.ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 76 വീടുകള്‍ പൂര്‍ണ്ണമായും 656 വീടുകള്‍ ഭാഗികമായും നശിച്ചു.
ഏകദേശം 540 ലക്ഷം രൂപയുടെ നഷ്ടം ഈ മേഖലയില്‍ മാത്രം സംഭവിച്ചിട്ടുണ്ട്. ഉത്പാദന,പശ്ചാത്തല മേഖലകളില്‍ ഭീമമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
കൃഷി:
കാര്‍ഷികമേഖലയില്‍ 6780 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. ഇതില്‍ തന്നെ നെല്‍കൃഷിയ്ക്ക് മാത്രമായി 65 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ആകെ 494 കോടി രൂപയുടെ നഷ്ടം ഇതുവരെ കണക്കാക്കിയിട്ടുണ്ട്.
മൃഗസംരക്ഷണം:
4.24 കോടി രൂപയുടെ നഷ്ടം. 108 പശുക്കള്‍, എട്ട് പോത്തുകള്‍, 52 ആടുകള്‍, 11720 കോഴികള്‍ എന്നിവ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 123 ഹെക്ടര്‍ സ്ഥലത്തെ തീറ്റപ്പുല്‍കൃഷി നശിച്ചു. 55 കാലിതൊഴുത്തുകള്‍ പൂര്‍ണ്ണമായും 420 കാലിത്തൊഴുത്തുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
ക്ഷീരവികസനമേഖല:
ക്ഷീരവികസനമേഖലയില്‍ 47 കറവപ്പശുക്കളും 14 പശുക്കിടാക്കളും ചത്തു. 483.02 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
ഫിഷറീസ് മേഖല:
ഫിഷറീസ് മേഖലയില്‍ 19.92 കോടി രൂപയുടെ നഷ്ടം ഇതു വരെ കണക്കാക്കിയിട്ടുണ്ട്. അലങ്കാര മത്സ്യങ്ങളുടെയും ഭക്ഷ്യമത്സ്യങ്ങളുടെയും അടക്കം 90 ഹെക്ടര്‍ കൃഷിയും നശിച്ചു. 174 രജിസ്റ്റേര്‍ഡ് അല്ലാത്ത ഫാമുകള്‍ക്ക് നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 302 വലകള്‍ ഭാഗികമായും 282 വലകള്‍ പൂര്‍ണ്ണമായും നശിച്ചു. പള്ളം ഫിഷ് ഹാച്ചറിയില്‍ 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
പി.ഡബ്ല്യു.ഡി :
പി.ഡബ്ല്യു.ഡി റോഡ് വിഭാഗത്തില്‍ 722 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പാലങ്ങള്‍ക്കും ക്രോസ്വേയ്ക്കും മാത്രമായി 371.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
കെ.എസ്.ഇ.ബി :
കെ.എസ്.ഇ.ബി ജില്ലയില്‍ 8.3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 50 പോസ്റ്റുകളും ആറ് ട്രാന്‍സ്‌ഫോര്‍മറുകളും നശിച്ചു. ഇനിയും ജില്ലയില്‍ 900 പേര്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുണ്ട്. ഇത് വെള്ളം പൂര്‍ണ്ണമായി ഇറങ്ങിയതിനുശേഷം മാത്രമേ പുനസ്ഥാപിക്കാനാകൂ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."