മാവോയിസ്റ്റ് ഭീഷണിക്കിടയിലും ആറളത്ത് കനത്ത പോളിങ്
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കനത്ത പോളിങ്. വോട്ട് ബഹിഷ്ക്കരണ ആഹ്വാനം ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തണ്ടര്‍ ബോള്‍ട്ടിന്റെയും നക്സല്‍ വിരുദ്ധ സേനയുടെയും കേന്ദ്രസേനയുടെയും കനത്ത സുരക്ഷയിലാണ് ആറളം ഫാം ഗവ. ഹൈസ്കൂളിലെ 101ാം ബൂത്തില്‍ വോട്ടെടുപ്പ് നടന്നത്.
കനത്ത സുരക്ഷയുടെ ഭാഗമായി വോട്ട് ചെയ്യാനെത്തുന്നവരെ പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ അകലെ വച്ച് കര്‍ശന പരിശോധനക്ക് ശേഷമാണ് വോട്ടിങ് കേന്ദ്രത്തിലേക്ക് കടത്തിവിട്ടത്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ബുത്തിലേക്ക് കടത്തിവിട്ടില്ല.
ആറളം ഫാം സ്കൂളിനു പുറമെ ആറളം ഫാം ആദിവാസി മേഖലയിലെ നൂറാം നമ്പര്‍ ബൂത്ത് പ്രവര്‍ത്തിക്കുന്ന പാലക്കുന്ന് അങ്കണവാടിയിലും 102ാം നൂറ്റി രണ്ടാം ബൂത്ത് പ്രവര്‍ത്തിച്ചിരുന്ന വളയംചാല്‍ അങ്കണവാടിയിലും കനത്ത സുരക്ഷയിലാണ് ആദിവാസികളായ സ്ത്രികള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ മാവോയിസ്റ്റ് ഭീഷണി അവഗണിച്ച് വോട്ട് ചെയ്യാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."