നാടിന്റെ രക്ഷകനായി; ബിന്നിയ്ക്ക് നഷ്ടമായത് സ്വന്തം ജീവനോപാധി
കൂത്താട്ടുകുളം: വെള്ളപ്പൊക്കം രൂക്ഷമായ ഊരമനയില്‍ നാട്ടുകാരുടെ ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങിയ ബിന്നിയ്ക്ക് നഷ്ടമായത് സ്വന്തം ജീവനോപാധി. കഴിഞ്ഞ 16 ന് പിഞ്ചുകുഞ്ഞ് അടക്കം ഒരു കുടുംബം വീട്ടില്‍ കുടുങ്ങിയത് അറിഞ്ഞാണ് സ്വന്തമായുള്ള ചെറിയ യന്ത്രബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനായി രാമമംഗലത്തെ മെട്രോ സൗണ്ട്‌സ് ഉടമ ബിന്നി വീട്ടില്‍ നിന്നും ഇറങ്ങിയത്. ബിന്നിയുടെയും ഉറ്റ സുഹൃത്തും നീന്തല്‍ വിദഗ്ധനുമായ കാരമംഗലത്ത് ഷിജുവിന്റേയും നേതൃത്വത്തിലുള്ള ചെറുപ്പക്കാര്‍ പ്രളയ ബാധിത പ്രദേശത്ത് എത്തിയപ്പോള്‍ ഊരമനയിലെ വിവിധ വീടുകളിലെ ആളുകള്‍ രക്ഷായാചനയുമായി കൈ നീട്ടി.
കുടുങ്ങിക്കിടന്നവരെ ഭൂരിപക്ഷത്തെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. ഇതിനിടെയാണ് പ്രതീക്ഷിക്കാത്ത രീതിയില്‍ കോരങ്കടവിലെ ബിന്നിയുടെ വീട്ടിലേക്കും വെള്ളം ഇരച്ചു കയറിയത്. വീട്ടില്‍ ഉള്‍പ്പടെ രാമമംഗലത്ത് മൂന്ന് ഗോഡൗണുകളിലായി സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപയോളം വിലയുള്ള ഉപകരണങ്ങള്‍ ആണ് ബിന്നിയ്ക്ക് പ്രളയത്തില്‍ നഷ്ടമായത്.
12 ജനറേറ്ററുകള്‍, നാല്‍പ്പതോളം സൗണ്ട് ബോക്‌സുകള്‍, പത്ത് ലക്ഷം രൂപയോളം വിലവരുന്ന എല്‍.ഇ.ഡി പിക്‌സല്‍ ബോര്‍ഡുകള്‍ എന്നിവ വെള്ളത്തില്‍ മുങ്ങിയും ചെളി കയറിയും നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."