സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ല: മന്ത്രി പി.തിലോത്തമന്‍
ആലപ്പുഴ: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് ഭക്ഷ്യധാന്യങ്ങള്‍ക്ക് യാതൊരു ക്ഷാമവും അനുഭവപ്പെട്ടിട്ടില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആലപ്പുഴ, എറണാകുളം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിവോ മൊബൈല്‍സിന്റെ സഹകരണത്തോടെ ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ അഞ്ച് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യത്തിന് ഭക്ഷണ വിതരണത്തിനുള്ള ധാന്യങ്ങളുണ്ട്. ഓണമായിട്ടും അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടില്ല. സന്നദ്ധ സംഘടനകളുടെ സഹകരണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്. കേരളം ഒറ്റക്കെട്ടായാണ് മഹാദുരന്തത്തെ അതിജീവിച്ചതെന്നും ചെങ്ങന്നുരിലെയും കുട്ടനാട്ടിലെയും ജനങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി.എസ് ഉമേഷ് അധ്യക്ഷനായി. വിവോ മൊബൈല്‍സ് കേരള എ.ജി.എം. ബൈജു മാത്യു, സെയില്‍സ് ഹെഡ് ഷമിം, മാര്‍ക്കറ്റിങ് ഹെഡ് മന്‍ഷദ് , കെ.യു.ഡബ്യൂ.ജെ സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ അരുക്കുറ്റി, ടൈസണ്‍ ,ആലപ്പുഴ പ്രസ് ക്ലബ്് സെക്രട്ടറി ജി.ഹരികൃഷ്ണന്‍ ,എം.ആര്‍.സി. പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."