ചക്ക, മാങ്ങ, ഈന്തപ്പഴം മേള 28ന് സമാപിക്കും
കൊച്ചി: ചക്കയൊക്കെ നമ്മള് എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തോടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചക്കയെടുത്തു വെട്ടു മുറിച്ചപ്പോള്‍ കാഴ്ചക്കാര്‍ കരുതിയത് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണെന്നാണ്. എന്നാല്‍ ചക്ക രുചിച്ച ശേഷം ഏതിനം ചക്കയാണെന്ന് കൃത്യമായി പറഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന പ്രൊഫ. കെ.വി തോമസ് എം.പിയ്ക്കും അത്ഭുതം. പിന്നീട് ചക്കയെക്കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും ഒരു ചെറിയ ക്ലാസ് തന്നെ കണ്ണന്താനം എടുത്തു.
കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ എറണാകുളം കാര്‍ഷിക പ്രോത്സാഹന സൊസൈറ്റി സംഘടിപ്പിക്കുന്ന ചക്ക, മാങ്ങാ, ഈന്തപ്പഴം മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
ചക്ക മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചക്ക ചുള പറിക്കല്‍ മത്സരത്തില്‍ പത്ത് മിനിറ്റിനുള്ളില്‍ 23 ചുളകള്‍ മനോഹരമായി പറിച്ചെടുത്ത് അരുണ്‍, രാജേന്ദ്രന് എന്നിവര്‍ ഓണം സ്ഥാനം പങ്കിട്ടു. 22 ചുളകള്‍ പറിച്ചെടുത്ത സുരേഷ് രണ്ടാം സ്ഥാനം നേടി. ഏറ്റവും അധികം ചുള പറിച്ചെടുത്തത് വീട്ടമ്മയായ ശ്രീജ ബിജുവാണ്, 82 എണ്ണം. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചക്ക, മാങ്ങാ, ഈന്തപഴം മേള 28 നു സമാപിക്കും.
മാവ്, പ്ലാവ്, വാഴ എന്നിവയുടെ തൈകളുടെ അപൂര്‍വ ശേഖരവുമായി നഴ്സറിയും തയാറാക്കിയിട്ടുണ്ട്. കെട്ടുവഞ്ചിയില്‍ തയാറാക്കിയ ഫുഡ് കോര്‍ട്ടാണ് ഇത്തവണത്തെ പ്രത്യേകത. കുട്ടികള്‍ക്കായി ബോട്ടിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാമ്പഴ തീറ്റ മത്സരം. മാമ്പഴ പാചക മത്സരം, പുരുഷന്മാര്ക്കായി തേങ്ങാ ചിരണ്ടല്‍,ചക്ക പൊളിക്കല്‍ മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മേള 28 ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."